കാപ്പുംചാൽ : ഡബ്ല്യു.എം ഒ ഇമാം ഗസ്സാലി ആർട്സ് ആൻ്റ് സയൻസ് കോളേജിലെ എൻ.എസ്.എസ് വളൻ്റിയേഴ്സ് വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും ശേഖരിച്ച വസ്ത്രങ്ങൾ പനമരം പെയിൻ ആൻഡ് പാലിയേറ്റീവ് ഭാരവാഹി സിസ്റ്റർ അമൃതക്ക് വൈസ് പ്രിൻസിപ്പാൾ സുബ്ന എം പി കൈമാറി. ചടങ്ങിൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ മുഹമ്മദ് ആഷിഫ് എം, എൻ എസ് എസ് സ്റ്റുഡൻൻ്റ് റെപ്പ് ശ്രീദേവ് ജയ്ൻ , എൻ എസ് എസ് വളണ്ടിയർമാർ പാലിയേറ്റീവ് അംഗങ്ങളായ രാജീവ്, സഫീർ , റുഖിയ തുടങ്ങിയവർ പങ്കെടുത്തു

മാനേജ്മെന്റ് ട്രെയിനി അപേക്ഷ ക്ഷണിച്ചു
എൻ ഊര് ചാരിറ്റബിൾ സൊസൈറ്റിയിലേക്ക് അപ്രന്റ്റീസ്ഷിപ്പ് അടിസ്ഥാനത്തിൽ മാനേജ്മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്ഥിരതാമസക്കാരായ 18നും 35നുമിടയിൽ പ്രായമുള്ള പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. അംഗീകൃത സർവകലാശാലയിൽ