മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഓവർസിയർ നിയമനം നടത്തുന്നു. സിവിൽ എഞ്ചിനീയറിംഗ് മൂന്ന് വർഷ ഡിപ്ലോമയാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി സെപ്റ്റംബർ 22 രാവിലെ 11ന് മേപ്പാടി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. ഫോൺ: 04936 282422.

മാനേജ്മെന്റ് ട്രെയിനി അപേക്ഷ ക്ഷണിച്ചു
എൻ ഊര് ചാരിറ്റബിൾ സൊസൈറ്റിയിലേക്ക് അപ്രന്റ്റീസ്ഷിപ്പ് അടിസ്ഥാനത്തിൽ മാനേജ്മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്ഥിരതാമസക്കാരായ 18നും 35നുമിടയിൽ പ്രായമുള്ള പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. അംഗീകൃത സർവകലാശാലയിൽ