എൻ ഊര് ചാരിറ്റബിൾ സൊസൈറ്റിയിലേക്ക് അപ്രന്റ്റീസ്‌ഷിപ്പ് അടിസ്‌ഥാനത്തിൽ മാനേജ്‍മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്‌ഥിരതാമസക്കാരായ 18നും 35നുമിടയിൽ പ്രായമുള്ള പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം അഭികാമ്യം.
യോഗ്യത, വയസ്, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന രേഖകളും തിരിച്ചറിയൽ രേഖ, ജില്ലയിലെ സ്ഥിര താമസക്കാരാണെന്ന തെളിയിക്കുന്ന രേഖ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതമുള്ള അപേക്ഷകൾ സെപ്റ്റംബർ 26 വൈകിട്ട് അഞ്ചിനകം സബ് കളക്ടർ ആൻഡ് പ്രസിഡന്റ്, എൻ ഊര് ചാരിറ്റബിൾ സൊസൈറ്റി, കേരളം വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്‌സിറ്റിക്ക് സമീപം, പൂക്കോട്, വയനാട് 673576 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനെയോ നൽകണം. ഫോൺ: 6238071371