കൽപ്പറ്റ: 2021-22 പ്രവർത്തന കാലയളവിലേക്കുള്ള സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് വയനാട് ജില്ലാ പ്രസിഡണ്ടായി ബിൻഷാദ് പിണങ്ങോടും ജനറൽ സെക്രട്ടറിയായി ഷമീർ നിഷാദ് വി. വിയും തെരഞ്ഞെടുത്തു. ശൈഷാദ് ബത്തേരി, ഹുസൈൻ തരുവണ, അബൂബക്കർ പരിയാരം, നിസാം മേപ്പാടി എന്നിവർ സെക്രട്ടറിമാരും സാലിം ലക്കിടി, സലിൽ റഹ്മാൻ, ഹിഷാം പുളിക്കോടൻ, ഫിറോസ് കെ. കെ, ലത്തീഫ് പി. എച്ച് എന്നിവർ ജില്ലാ സമിതി അംഗങ്ങളുമാണ്. കൽപ്പറ്റ ഏ. എം. ഐ ഹാളിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിന് സംസ്ഥാന സെക്രട്ടറി ഒ. കെ. ഫാരിസ് നേതൃത്വം നൽകി.

രക്തദാന ക്യാമ്പ് നടത്തി
മാനന്തവാടി : ടീം ജ്യോതിർഗമയയും ശതാവരി മകര ആയുർവേദ ആശുപത്രിയും ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. മെഡിയ്ക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടന്ന ക്യാപ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.