കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (15.04.21) പുതുതായി നിരീക്ഷണത്തിലായത് 463 പേരാണ്. 294 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 6010 പേര്‍. ഇന്ന് പുതുതായി 25 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 458 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 327461 സാമ്പിളുകളില്‍ 325178 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 294683 നെഗറ്റീവും 30495 പോസിറ്റീവുമാണ്.

രാഹുലിനെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുപ്പിക്കുന്നതിൽ എതിർപ്പുമായി സതീശൻ; കൈവിടരുതെന്ന് എ ഗ്രൂപ്പിലെ ഒരു വിഭാഗം
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ ഭിന്നത. രാഹുലിനെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കരുതെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കം ഒരു വിഭാഗം നേതാക്കള്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നത്.