കാട്ടിമൂല : KCYM മാനന്തവാടി മേഖലയുടെ നേതൃത്വത്തിൽ 45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി കോവിഡ് പ്രതിരോധ വാക്സിൻ ക്യാമ്പ് മാനന്തവാടി സെന്റ് ജോസഫ് മിഷൻ ഹോസ്പിറ്റലിന്റെ സഹകരണത്തോട പോരൂർ പള്ളി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി.പ്രതിരോധ കുത്തിവെപ്പ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ. മനോജ് കവലക്കാടൻ ,മേഖല ഡയറക്ടർ ഫാ. ലിൻസൺ ചെങ്ങിനിയാടൻ, യുണിറ്റ് ഡയറക്ടർ ഫാ. റിബിൻ പേഴാക്കാട്ടിൽ, ഇടവക വികാരി ഫാ. ആഗസ്റ്റിൻ നിൽക്കാപ്പള്ളി, യുണിറ്റ് പ്രസിഡന്റ് അതുൽ വി. റോയ്, രൂപത സിന്റിക്കെറ്റ് ജോബിഷ് ജോസ് പന്നികുത്തിമാക്കൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.
NCH കോർഡിനേറ്റർ ജോൺസൺ ജോസഫ്, ഡോക്ടർ കാവ്യാ, മറ്റു സിസ്റ്റേഴ്സ്, സഹപ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ
360 ഓളം പേർ വാക്സിനേഷൻ സ്വികരിച്ചു.
മേഖല ഭാരവാഹികളായ അഷ്‌ജാൻ കൊച്ചുപറയ്ക്കൽ, ലിന്റോ പടിഞ്ഞാറേൽ, നിഖിൽ പള്ളിപ്പാടൻ, അനിമേറ്റർ സി. ദിവ്യ ജോസഫ്, യുണിറ്റ് ഭാരവാഹികളായ അഞ്ജലി മണിക്കുറ്റിയിൽ, സാന്ദ്ര കളപ്പുരക്കൽ, ടോം അമ്പലത്തറ,ആൽബിൻ അമ്പലത്തറ, അലീന തേക്കില്ലാക്കട്ടിൽ, അനിമേറ്റർ സി.ക്ലാര മറ്റു 15 ഓളം വരുന്ന പ്രവർത്തകരുടെ സഹകരണത്തിൽ നടത്തപ്പെട്ടു.