തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ മൂന്നാം ദിവസത്തിലേക്ക് കടക്കുമ്ബോള്‍ പരിശോധന കര്‍ശനമാക്കി പോലീസ്. ഇന്ന് പ്രവര്‍ത്തി ദിവസമായതിനാല്‍ കൂടുതല്‍ പേര്‍ പുറത്തിറങ്ങുമോ എന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥര്‍. അതിനാല്‍ തന്നെ നീരീക്ഷണം കര്‍ശനമാക്കാനാണ് പോലീസിന്റെ തീരുമാനം. അവശ്യ സര്‍വീസ് വിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് യാത്ര ചെയ്യാന്‍ തിരിച്ചറിയല്‍ കാര്‍ഡ് മതിയാകും. വീട്ടുജോലിക്കാര്‍, ഹോം നഴ്‌സ് തുടങ്ങിയവര്‍ക്കായി തൊഴിലുടമയ്ക്ക് ഇ-പാസിന് അപേക്ഷ നല്‍കാം.നിസാര ആവശ്യങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. വിവിധ യാത്രാ ആവശ്യങ്ങള്‍ക്കായി ഇ-പാസിന് ഇതുവരെ 1,75,125 പേരാണ് രജിസ്റ്റര്‍ ചെയ്തത്.ഇതില്‍ എണ്‍പത്തി ഒന്നായിരത്തിലേറെ അപേക്ഷകള്‍ പോലീസ് നിരസിച്ചിരുന്നു. നിസാര ആവശ്യങ്ങള്‍ക്കാണ് ഭൂരിഭാഗം പേരും യാത്രാനുമതി തേടുന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കഴിഞ്ഞ ദിവസം 3,065 പേര്‍ക്കെതിരെയാണ് കേസെടുത്തത്. 1440 പേരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ക്വാറന്റെയ്ന്‍ ലംഘിച്ചതിന് 22 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

കെഎസ്ആർടിസിയിലെ ‘അവിഹിത’ സസ്പെൻഷനിൽ വിവാദം കത്തി, വനിതാ കണ്ടക്ടറുടെ സസ്പെൻഷനിൽ ഗതാഗത മന്ത്രി നേരിട്ട് ഇടപെട്ടു; നടപടി പിൻവലിച്ചു
തിരുവനന്തപുരം: ഡ്രൈവറുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തിൽ കെ എസ് ആർ ടി സിയിലെ വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്ത വിവാദ നടപടി പിൻവലിച്ചു. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ കെ എസ് ആർ