കല്‍പ്പറ്റ:സ്വര്‍ണക്കടത്ത്, ലൈഫ് പദ്ധതിയിലെ കോഴ എന്നിങ്ങനെ അഴിമതികഥകള്‍ ഒന്നൊന്നായി പുറത്തുവരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വയനാട് ജില്ലയിലെ മുഴുവന്‍ വാര്‍ഡുകളിലും ആഗസ്റ്റ് 27ന് സത്യാഗ്രഹസമരം നടത്തുമെന്ന് ജില്ലാ ചെയര്‍മാന്‍ പി പി എ കരീം, കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ അറിയിച്ചു. രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ വാര്‍ഡിലെ പ്രധാനപ്പെട്ട ഒരു കേന്ദ്രത്തില്‍ നടക്കുന്ന സത്യാഗ്രഹസമരത്തില്‍ ജനപ്രതിനിധികളും യു ഡി എഫ് നേതാക്കളും പങ്കെടുക്കും. പൂര്‍ണമായും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും സത്യാഗ്രഹസമരം നടത്തുക. ജില്ലയിലെ 542 വാര്‍ഡുകളിലും യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം നടക്കുമെന്നും ഇരുവരും അറിയിച്ചു.

ചരിത്രത്തിലാദ്യമായി പ്രതിദിന കളക്ഷൻ 10 കോടി കടന്നു; റെക്കോഡ് നേട്ടവുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ഓണക്കാല യാത്രകൾക്ക് പിന്നാലെ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി കടക്കുന്നത്.