കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.
വെള്ളമുണ്ട മഴുവന്നൂർ കോളനി , മല്ലിശ്ശേരിക്കുന്ന് കോളനി,നടുക്കുന്നി കോളനി, തൊണ്ടർനാട് പന്നിപാട് കോളനി ,കൈപ്പഞ്ചേരി കോളനി കോൽപ്പാറ,കീഴാറ്റൂകുന്ന് കോളനി, കുറുക്കൻമൂല പൊട്ടൻകൊള്ളി കോളനി, നൂൽപ്പുഴ വള്ളുവാടി നായ്ക്കകോളനി എന്നിവിടങ്ങളിൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൂടാതെ കുപ്പാടി പഴേരി കോളനി, എടവക പതിൽകുന്ന് കോളനി , നെന്മേനി നാലു സെന്റ് കോളനി , പുതുശ്ശേരികുന്നു കോളനി എന്നിവിടങ്ങളിൽ പോസിറ്റീവായ വ്യക്തികൾക്ക് കോളനിയിൽ കൂടുതൽ പേരുമായി സമ്പർക്കം ഉണ്ട്.
കണിയാമ്പറ്റ നെല്ലിയമ്പം കോളനിയിൽ പോസിറ്റീവായ വ്യക്തിക്ക് കോളനിയിൽ തന്നെ അഞ്ച് വീടുകളുമായി സമ്പർക്കം ഉണ്ട് .
പടിഞ്ഞാറത്തറ ഡബ്ല്യു എം. ഒ ഗ്രീൻ മൗണ്ട് സ്കൂളിൽ മെയ് 3 വരെ ജോലി ചെയ്ത വ്യക്തി , കോട്ടക്കുന്ന് അനശ്വര വെജിറ്റബിൾ ഷോപ്പിൽ മെയ് 11 വരെ ജോലി ചെയ്ത വ്യക്തി, വാകേരി തനിമ കറിപൗഡർ മാർക്കറ്റിംഗ് കമ്പനിയിൽ
മെയ് 8 വരെ ജോലി ചെയ്ത വ്യക്തി, തവിഞ്ഞാൽ തിണ്ടുമ്മൽ പാൽ സൊസൈറ്റി ജീവനക്കാരൻ , മടക്കിമല കോ-ഓപ്പറേറ്റീവ് ബാങ്കിൽ മെയ് 10 വരെ ജോലി ചെയ്ത വ്യക്തി എന്നിവർ പോസിറ്റീവ് ആയിട്ടുണ്ട്.
തരുവണ കോ ഓപ്പറേറ്റീവ് ബാങ്കിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
പനമരം ക്ഷീര സഹകരണ സംഘം ജീവനക്കാർക്കിടയിലും കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. ഈ സാഹചര്യത്തിൽ രോഗികളുമായി സമ്പർക്കം പുലർത്തിയവരെല്ലാം നിരീക്ഷണത്തിൽ പോകണം.