ബ്ലാക്ക് ഫംഗസ് (മ്യൂക്കർമൈകോസിസ്) അണുബാധ മൂലം മഹാരാഷ്ട്രയിൽ ഇതുവരെ 52 പേർ മരിച്ചുവെന്ന് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ.കഴിഞ്ഞ വർഷം കോവിഡ് വന്നതിനു ശേഷമുള്ള കണക്കാണിത്.ഈ അണുബാധ മൂലം മരണമടഞ്ഞവരെല്ലാം കോവിഡിനെ അതിജീവിച്ചവരാണ്.
ആദ്യമായാണ് ആരോഗ്യവകുപ്പ് ബ്ലാക്ക് ഫംഗസ് മൂലമുണ്ടായ മരണങ്ങളുടെ കണക്കുകളുടെ പട്ടിക വെളുപ്പെടുത്തുന്നത്.മലേറിയ പോലുള്ള രോഗമല്ലാത്തതിനാൽ ബ്ലാക് ഫംഗസിന്റെ ഡാറ്റാ ബേസ് ആരോഗ്യവകുപ്പ് സൂക്ഷിച്ചിരുന്നില്ല.എന്നാൽ കോവിഡിന്റെ രണ്ടാം വ്യാപനകാലത്ത് ഭീഷണിയായതിനെ തുടർന്നാണ് കണക്കെടുപ്പ് നടത്തിയത്.
ഈ വർഷമാണ് ബ്ലാക് ഫംഗസ് മൂലം ഏറ്റവും കൂടുതൽ മരണങ്ങൾ നടന്നത്.നിലവിൽ 2,000 കേസുകൾ സംസ്ഥാനത്തുണ്ടെന്ന് ആരോഗ്യമന്ത്രിയായ രാജേഷ് തോപ്പെ നേരത്തെ വ്യക്തമാക്കിയിരുന്നു.സംസ്ഥാനത്തെ 18 മെഡിക്കൽ കോളേജുകളോട് ചേർന്നുള്ള ആശുപത്രികളിൽ പ്രത്യേക ബ്ലാക്ക് ഫംഗസ് വാർഡുകൾ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്.