വയനാട് ജില്ലയിൽ കോവിഡും മഴക്കെടുതിയും കാരണം ദുരിതത്തിലായ മേഖലകളിൽ ധനസഹാവും സ്പെഷ്യൽ പാക്കേജും പ്രഖ്യാപിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ദിവീന ഷിബു ആവശ്യപ്പെട്ടു.
നിലവിലെ സാഹചര്യത്തിൽ ജോലി നഷ്ടപ്പെടുകയും വരുമാനം ഇല്ലാതാവുകയും ചെയ്തതിനാൽ ആദിവാസി, എസ്റ്റേറ്റ് മേഖലകളിലെ തൊഴിലാളികളും കർഷകരും ദുരിതത്തിലാണ് കഴിയുന്നത്.
ജില്ലയിലെ വിവിധ ആദിവാസി കോളനികളിൽ കോവിഡ് സൃഷ്‌ടിച്ച പ്രതിസന്ധിയെയും പട്ടിണിയെയും കുറിച്ച് മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. ജില്ലാ ഭരണകൂടം അടിയന്തിരമായി ഇവർക്കുള്ള ധനസഹായം വിതരണം ചെയ്യണം. ജില്ലയിൽ ഉടനെ സ്പെഷ്യൽ പാക്കേജ് നടപ്പിലാക്കുകയും വേണമെന്നും അവർ ആവശ്യപ്പെട്ടു.