കെഎസ്ഇബി വെബ്സൈറ്റ് ഹാക്ക് ചെയ്ത് 3 ലക്ഷം പേരുടെ വിവരങ്ങൾ ചോർത്തി.

വൈദ്യുതി ബോര്‍ഡിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് മൂന്നുലക്ഷം പേരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് കെ-ഹാക്കേഴ്‌സ് എന്ന സംഘം. വൈദ്യുതി ബോര്‍ഡ് വെബ്സൈറ്റിന്റെ സുരക്ഷിതത്വമില്ലായ്മ ചൂണ്ടിക്കാട്ടാനാണ് ഇതെന്ന് കെ-ഹാക്കേഴ്‌സ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. കെഎസ്ഇബി ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടില്ലെന്ന് കേരള പൊലീസ് സൈബര്‍ സെല്‍ അറിയിച്ചു.അഞ്ചുകോടി രൂപ വിലവരുന്ന വിവരങ്ങളാണ് ചോര്‍ത്തിയതെന്നാണ് കെ-ഹാക്കേഴ്‌സ് എന്ന സംഘത്തിന്റെ അവകാശവാദം. ഫെയ്സ് ബുക്ക് പേജിലൂടെയാണ് അവര്‍ ഇത് അറിയിച്ചത്.ഉപയോക്്താവിന്റെ എല്ലാ വിവരങ്ങളും വെബ്‌സൈറ്റില്‍ നിന്ന് ലഭ്യമാകുന്നുവെന്നാണ് കെ-ഹാക്കേഴ്‌സ് പറയുന്നത്. മൂന്ന് ലക്ഷം ഉപപക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി. വിവരങ്ങള്‍ എഫ് ബിയില്‍ കാണിക്കുന്നു. അതൊടൊപ്പം 1249 പേരുടെ വിവരങ്ങള്‍ വിന്‍ഡോസ് ആപ്ലിക്കേഷനിലൂടെ നല്‍കി. വിവരങ്ങള്‍ വില്‍ക്കുന്നത് ലക്ഷ്യമല്ലാത്തതിനാല്‍ ഇപ്പോള്‍ മൂന്ന് ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ കൊണ്ട് നിര്‍ത്തിയെന്നും മൂന്ന് മാസത്തിനുളളില്‍ സൈറ്റ് പുനര്‍രൂപകല്‍പന ചെയ്തിട്ടില്ലെങ്കില്‍ വിവര നഷ്ടം ഉണ്ടാകുമെന്നും സംഘം പറയുന്നു. മൂന്ന് മണിക്കൂറിനകം ഇത്രയും വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് അവകാശവാദം.സ്വതന്ത്ര സോഫ്റ്റ് വെയര്‍ഉപയോഗിച്ച് വൈദ്യുതി ബോര്‍ഡിലെ എഞ്ചിനീയര്‍മാര്‍ തന്നെ രൂപകല്‍പന ചെയ്ത സോഫ്റ്റ് വെയറിനുനേരെ മുന്‍പും ആസൂത്രിത ആക്രമണം ഉണ്ടായിട്ടുണ്ട്. പണംകൊടുത്തുവാങ്ങേണ്ട മറ്റ് സോഫ്റ്റ് വെയറിലേക്ക് മാറ്റാനുള്ള തന്ത്രമാണെന്നും സംശയമുണ്ട്. വെബ്‌സൈറ്റ് ഹാക്ക് ചെയ്തിട്ടില്ലെന്നും കെ.എസ്.ഇ.ബി നല്‍കുന്ന ഒരു സൗകര്യം ദുരുപയോഗം ചെയ്യുകമാത്രമാണ് സംഭവിച്ചതെന്നും വൈദ്യുതി ബോര്‍ഡ് ഐ.ടി സെല്‍ വ്യക്തമാക്കി. സെക്ഷന്‍ ഓഫീസിന്റെ പേരും കണ്‍സ്യൂമര്‍ നമ്പരും നല്‍കിയാന്‍ ഉപഭോക്താവിന്റെ മുന്‍കാല ബില്ലുകള്‍ കാണാന്‍ സൗകര്യമുണ്ട്. ഈ സൗകര്യം ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് വിശദീകരണം.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.