മാനന്തവാടി:നെഞ്ച് വേദനയെ തുടർന്ന് മരിച്ച ആദിവാസി യുവാവിൻ്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്.എടത്തന കോളനിവാസി കെ.സി ചന്ദ്രൻ്റെ ട്രൂനാറ്റ് ഫലമാണ് നെഗറ്റീവ് ആയത്.ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ നെഞ്ചുവേദനയെതുടർന്ന് കുഴഞ്ഞ് വീണ ശേഷം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ബിന്ദു. മകൾ: ശിവനന്ദ. വയനാട് ജില്ലയിലെ ഏറ്റവും വലിയ കുറിച്യ തറവാടുകളിലൊന്നാണ് എടത്തന. ഈ പ്രദേശമടങ്ങുന്ന വാളാടാണ് വയനാട്ടിൽ ഇപ്പോൾ ഏറ്റവും വലിയ കോവിഡ് ക്ലസ്റ്റർ . എടത്തനയിൽ ആന്റിജൻ പരിശാധന നടത്തണമെന്ന ആവശ്യം ഉയർന്നിരുന്നു.

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്