സേവനം നിലച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്‍സ്റ്റന്റ് മെസേജിംസ് സേവനമായ വാട്‌സാപ്പ് തിരികെയെത്തി. ആദ്യം വാട്‌സ് ആപ്പ് മൊബൈല്‍ ആപ്പുകളിലെ പ്രശ്‌നമാണ് പരിഹരിക്കപ്പെട്ടത്. എന്നാല്‍, ആപ്പില്‍ നിന്ന് കൈമാറുന്ന സന്ദേശങ്ങളില്‍ ഡബിള്‍ ടിക്ക് കാണിക്കുന്നുണ്ടായിരുന്നില്ല. സിംഗിള്‍ ടിക്ക് ആണ് ഡെലിവര്‍ ആയ മെസേജുകളിലും കണ്ടിരുന്നത്. ഇത് പരിഹരിക്കപ്പെട്ടിട്ടുണ്ട്. വാട്‌സ് ആപ്പ്് വെബും വൈകാതെ പുനസ്ഥാപിക്കപ്പെട്ടു.ആദ്യം ഡബിള്‍ ടിക്ക് കാണാതെയും പിന്നാലെ ഗ്രൂപ്പ് മെസേജുകള്‍ പോവാതായതോടെയുമാണ് വാട്‌സ് ആപ്പ് സേവനം പൂര്‍ണമായും നിലച്ചത്. ഇതോടെ ഉപഭോക്താക്കള്‍ ആശങ്കയിലായി. ഏകദേശം ഒരു മണിക്കൂറായി വാട്‌സ് ആപ്പ്അയക്കുന്ന മെസേജുകളില്‍ ഡബിള്‍ ടിക്കില്ലായിരുന്നു. അല്പ സമയത്തിനകം തന്നെ സേവനം പൂര്‍ണമായി നിലക്കുകയായിരുന്നു.തടസപ്പെട്ട വാട്സപ്പ് സേവനങ്ങള്‍ പുനസ്ഥാപിക്കാന്‍ ശ്രമം നടക്കുകയാണെന്ന് മെറ്റ വ്യക്തമാക്കിയിരുന്നു.

രക്തദാന ക്യാമ്പ് നടത്തി
മാനന്തവാടി : ടീം ജ്യോതിർഗമയയും ശതാവരി മകര ആയുർവേദ ആശുപത്രിയും ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. മെഡിയ്ക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടന്ന ക്യാപ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.