ശാന്തി സ്വാശ്രയ സംഘം വാർഷികവും കുടുംബസംഗമവും

ശ്രേയസ് ചീരാൽ യൂണിറ്റിലെ പുരുഷ അയൽക്കൂട്ടമായ ശാന്തി സ്വാശ്രയ സംഘത്തിന്റെ വാർഷികവും കുടുംബസംഗമവും നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ ഉദ്ഘാടനം ചെയ്തു.ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വൈസ് പ്രസിഡന്റ്‌ റ്റിജി ചെറുതോട്ടിൽ നിർവഹിച്ചു.ശ്രേയസ് ബത്തേരി മേഖല ഡയറക്ടർ ഫാ. ആന്റോ എടക്കളത്തൂർ മുഖ്യപ്രഭാഷണം നടത്തി.സന്യസ്ത ദിനാചാരണത്തിന്റെ ഭാഗമായി ചീരാൽ ആശിഷ് കോൺവെന്റിലെയും,പഴൂർ തേജസ്‌ കോൺവന്റിലെയും സന്യാസിനികളെ ആദരിച്ചു.വാർഡ് മെമ്പർമാരായ കൃഷ്ണൻകുട്ടി,വി.ടി.ബേബി എന്നിവർ ആശംസകൾ അർപ്പിച്ചു.പോൾ പി. എഫ്.,ഇ.ജെ. വർഗീസ്, രാജു വി.ടി.,വി.പി.തോമസ്,സജി പി.ഒ.,സാബു പി.വി.,സിസ്റ്റർ ജൂലിയറ്റ് ആന്റണി എന്നിവർ സംസാരിച്ചു.തുടർന്ന്‌ കുട്ടികളുടെ വിവിധ കലാപരിപാടികളും,ഗാനമേളയും അവതരിപ്പിച്ചു.

വൈദ്യുതി മുടങ്ങും

വൈത്തിരി ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവര്‍ത്തി നടക്കുന്നതിനാല്‍ കണ്ണന്‍ചാത്ത്, ഓടത്തോട്, കൂട്ടുമുണ്ട്, വെള്ളംക്കൊല്ലി, ചുണ്ടയില്‍, ചേലോട്, കണ്ണാടിച്ചോല, തളിമല, പഴയ വൈത്തിരി, മുള്ളന്‍പാറ, ചാരിറ്റി, ചാരിറ്റി ഹെല്‍ത്ത് സെന്റര്‍, തളിപ്പുഴ, ലക്കിടി, വെറ്റിനറി കോളേജ്, നവോദയ

റീ-ടെന്‍ഡർ

മാനന്തവാടി ജില്ലാ ആശുപത്രിയില്‍ അടിയന്തര സാഹചര്യങ്ങളില്‍ ആംബുലന്‍സ് സര്‍വീസ് നടത്താന്‍ താത്പര്യമുള്ള (എ.എല്‍.എസ് ആന്‍ഡ് ബി.എല്‍.എസ്) അംഗീകൃത ഏജന്‍സികള്‍, വ്യക്തികളില്‍ നിന്നും വാഹനം നല്‍കാന്‍ റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ ഒന്നിന് ഉച്ചയ്ക്ക് 2.30

ശ്രേയസ് സ്വാശ്രയ സംഘത്തിന്റെ സിൽവർ ജൂബിലി ആഘോഷം നടത്തി

മലവയൽ യൂണിറ്റിലെ മഹാത്മാ സ്വാശ്രയ സംഘത്തിന്റെ സിൽവർ ജുബിലി ആഘോഷം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ്‌ ജോബി തോമസ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി ദീപ്തി ദിൽജിത്ത്‌ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയെന്ന വാദത്തിൽ രാഹുൽ, ജനമധ്യത്തില്‍ രാഹുൽ വിശദീകരിക്കട്ടെയെന്ന് നേതൃത്വം

തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് നേതാക്കളെ അറിയിച്ചു. ആരോപണങ്ങളിൽ രാഹുൽ തന്നെ വിശദീകരിക്കട്ടെ എന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. പൊതുമധ്യത്തിൽ രാഹുൽ കാര്യങ്ങൾ വിശദീകരിക്കട്ടെ എന്നാണ്

ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചു, അധ്യാപികയ്ക്കെതിരെ പരാതി

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ അധ്യാപിക ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ പൊള്ളിച്ചതായി പരാതി. വലിയകുന്ന് പുനർജനിയിലെ അധ്യാപികക്കെതിരെയാണ് 25കാരിയായ യുവതി പൊലീസിൽ പരാതി നൽകിയത്. ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചെന്നാണ് പരാതി. എന്നാൽ, പുനർജനിയിൽ വച്ച് ഇത്തരത്തിൽ

പരിപ്പും പഞ്ചസാരയും ഉഴുന്നും ചെറുപയറും ഉൾപ്പെടെ 13 സാധനങ്ങൾക്ക് 50 ശതമാനം വരെ വിലക്കുറവ്; കൺസ്യൂമർഫെഡ് ഓണച്ചന്ത ഇന്ന് മുതൽ

തിരുവനന്തപുരം : കൺസ്യൂമർഫെഡ് ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. തിരുവനന്തപുരം സ്റ്റാച്യുവിൽ വൈകിട്ട് 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.