എടവക ഗ്രാമ പഞ്ചായത്ത് 2022 – 23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ഭിന്ന ശേഷി കലാ-കായിക മേള ‘വര്‍ണക്കൂട്ട്’ പങ്കാളിത്തം കൊണ്ടും പ്രകടന മികവു കൊണ്ടും ശ്രദ്ധേയമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് വര്‍ണക്കൂട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജംസീറ ശിഹാബ് അദ്ധ്യക്ഷത വഹിച്ചു. സിനിമ തിരക്കഥാകൃത്തും സംവിധായികയുമായ ആതിര വയനാട് സമ്മാനദാനം നിര്‍വഹിച്ചു. ആതിര വയനാടിന് ‘എടവക മികവ് ‘ പുരസ്‌കാരം നല്‍കി ആദരിച്ചു. ദീപ്തിഗിരി സെന്റ് തോമസ് ചര്‍ച്ച് സണ്‍ഡേ സ്‌ക്കൂളില്‍ നടന്ന’ മേളയില്‍ അറുപത് കുട്ടികള്‍ വിവിധ മത്സരയിനങ്ങളില്‍ പങ്കെടുത്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജെന്‍സി ബിനോയി, ജോര്‍ജ് പടകൂട്ടില്‍, ശിഹാബ് അയാത്ത്, വാര്‍ഡ് മെമ്പര്‍മാരായ ഗിരിജ സുധാകരന്‍, എം.പി. വത്സന്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരായ കെ.വി ശ്രുതി, കെ.സുജാത, അംഗണ്‍വാടി വര്‍ക്കര്‍ എത്സമ്മ ജോസഫ്, ഫാദര്‍ ചാണ്ടി പുന്നക്കാട്ട്, തുടങ്ങിയവര്‍ സംസാരിച്ചു.

സീറ്റൊഴിവ്
ലക്കിടി ജവഹര്‍ നവോദയ സ്‌കൂളില്‍ പ്ലസ് വണ്‍ കൊമേഴ്സ് വിഭാഗത്തില്‍ സീറ്റൊഴിവ്. പത്താംതരത്തില്‍ 50 ശതമാനം മാര്‍ക്ക്, കണക്കിന് 45 ശതമാനം മാര്‍ക്ക് നേടിയവര്‍ക്കാണ് അവസരം. വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പുമായി സെപ്റ്റംബര്‍