കൽപ്പറ്റ പുതിയ ബസ്റ്റാൻഡ് പരിസരത്ത് നിന്നും 49.10 ഗ്രാം എംഡിഎംഎയുമായി മലപ്പുറം വെള്ളിമുക്ക് മൂന്നിയൂർ സ്വദേശികളായ കൈതകത്ത് പള്ളിയാലിൽ വീട്ടിൽ റാഷിദ് (31), മനമ്മൽ വീട്ടിൽ മുഹമ്മദ് മഹലൂഫ് (28) എന്നിവരെയാണ് കൽപ്പറ്റ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ബിജു ആന്റണിയും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

മഴ കഴിഞ്ഞെന്ന് കരുതണ്ട! ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു, കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്; ഓറഞ്ച് അലർട്ടടക്കം പുറപ്പെടുവിച്ചു.
തിരുവനന്തപുരം: കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. മഹാരാഷ്ട തീരം മുതൽ കർണാടക തീരം വരെ പുതിയ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം കൂടി മഴയ്ക്ക് സാധ്യതയെന്നാണ്