ചെറിയ ചുവടുകളെങ്കിലും വലിയ മുന്നേറ്റം; ശസ്‌ത്രക്രിയക്ക് ശേഷം നടക്കാനാരംഭിച്ച് റിഷഭ് പന്ത്

മുംബൈ: ഗുരുതരമായി കാലിന് പരിക്കേറ്റ കാറപകടത്തിന് ശേഷം നടക്കാന്‍ തുടങ്ങി ഇന്ത്യന്‍ ക്രിക്കറ്റര്‍ റിഷഭ് പന്ത്. ക്രച്ചസിന്‍റെ സഹായത്തോടെ നടക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളിലൂടെ റിഷഭ് പന്ത് ആരാധകര്‍ക്കായി പങ്കുവെച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30നുണ്ടായ കാറപകടത്തിലാണ് റിഷഭിന്‍റെ വലത്തേ കാലിന് ഗുരുതരമായി പരിക്കേറ്റത്.

അമ്മയെ കാണാനായി ദില്ലിയില്‍ നിന്ന് റൂര്‍ക്കിയിലേക്കുള്ള യാത്രയ്‌ക്കിടെയുണ്ടായ അപകടത്തെ തുടര്‍ന്ന് വലത്തെ കാലില്‍ റിഷഭ് പന്ത് ശസ്‌ത്രക്രിയക്ക് വിധേയനായിരുന്നു. അപകടത്തില്‍ റിഷഭിന്‍റെ കാറിന് തീപിടിച്ചിരുന്നു. ആദ്യം പ്രാഥമിക ചികില്‍സയ്‌ക്കായി തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ച റിഷഭിനെ പിന്നാലെ മാക്‌സ് ഡെറാഡൂണ്‍ ആശുപത്രിയിലേക്കും പിന്നീട് ബിസിസിഐ ജനുവരി നാലിന് വിദഗ്‌ധ ചികില്‍സയ്ക്കായി മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയിലേക്കും മാറ്റി. എയര്‍ ലിഫ്റ്റ് ചെയ്‌താണ് താരത്തെ മുംബൈയിലെ ആശുപത്രിയിലെത്തിച്ചത്. ബിസിസിഐ മെഡിക്കല്‍ സംഘത്തിന്‍റെ മേല്‍നോട്ടത്തില്‍ സ്പോര്‍ട്‌‌സ് മെഡിസിന്‍ വിദഗ്‌ധനായ ഡോ. ദിന്‍ഷാ പര്‍ദിവാലയുടെ നേതൃത്വത്തിലായിരുന്നു താരത്തിന്‍റെ ചികില്‍സ. ജനുവരി ഏഴിന് റിഷഭ് പന്ത് കാല്‍മുട്ടില്‍ ശസ്‌ത്രക്രിയക്ക് വിധേയനായി. ഇതിന് ശേഷം വീട്ടില്‍ തുടര്‍ ചികില്‍സകളുമായി സുഖംപ്രാപിച്ചുവരികയാണ് ഇന്ത്യന്‍ യുവ ക്രിക്കറ്റര്‍.
മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയില്‍ ഒരു മാസത്തോളം കഴിഞ്ഞ ശേഷമാണ് റിഷഭ് വീട്ടിലേക്ക് മടങ്ങിയെത്തിയത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ബോര്‍ഡര്‍-ഗാവസ‌്‌കര്‍ ട്രോഫി താരത്തിന് നഷ്‌ടമായിരുന്നു. വരാനിരിക്കുന്ന ഐപിഎല്ലിലും റിഷഭിന് കളിക്കാനാവില്ല. ഒരു മാസത്തിനുള്ളില്‍ കാലില്‍ മറ്റൊരു ശസ്‌ത്രക്രിയക്ക് കൂടി താരം വിധേയനാകും എന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. റിഷഭിന് എപ്പോള്‍ സജീവ ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനാകും എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. പൂര്‍ണ ഫിറ്റ്‌നസിലേക്ക് മടങ്ങിവരാന്‍ മാസങ്ങള്‍ വേണ്ടിവന്നേക്കും. ഒക്‌ടോബറില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് മുമ്പ് പൂര്‍ണ ഫിറ്റ്‌നസിലേക്ക് റിഷഭ് പന്തിന് തിരിച്ചെത്തുക എളുപ്പമാവില്ല. പന്തിന്‍റെ കാലിലെ ആരോഗ്യ പുരോഗതി ബിസിസിഐ മെഡിക്കല്‍ സംഘം നിരീക്ഷിക്കുന്നുണ്ട്.

മഴ കഴിഞ്ഞെന്ന് കരുതണ്ട! ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു, കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്; ഓറഞ്ച് അലർട്ടടക്കം പുറപ്പെടുവിച്ചു.

തിരുവനന്തപുരം: കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. മഹാരാഷ്ട തീരം മുതൽ കർണാടക തീരം വരെ പുതിയ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം കൂടി മഴയ്ക്ക് സാധ്യതയെന്നാണ്

സംസ്ഥാനത്ത് വീണ്ടും നിപ?; രോഗലക്ഷണങ്ങളുമായി 38കാരി ചികിത്സയിൽ

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സൂചന. രോഗലക്ഷണങ്ങളുമായി പാലക്കാട് സ്വദേശിനിയായ 38കാരി ചികിത്സയിലാണ്. പ്രാഥമിക പരിശോധനയിൽ ഇവർക്ക് നിപ സ്ഥിരീകരിച്ചു. യുവതിയുടെ സാമ്പിൾ പൂനെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. നിലവിൽ പെരിന്തല്‍മണ്ണയിലെ സ്വകാര്യ

ജിമ്മും യോഗയും മാത്രം മതിയോ ഹൃദയത്തെ സംരക്ഷിക്കാന്‍? ഹൃദ്രോഗ ചികിത്സാ ചിലവുകളെ നേരിടാന്‍ ഇന്‍ഷുറന്‍സ് സഹായകരമാകുന്നതെങ്ങനെ?

ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനായി ജിമ്മില്‍ പോകുകയും യോഗ ചെയ്യുകയും നല്ല ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് വളരെ നല്ല കാര്യമാണ്. എന്നാല്‍, അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള ചികിത്സാ ചിലവുകള്‍ താങ്ങാനാവാത്തവയായി മാറിയേക്കാം. ഇവിടെയാണ് ശരിയായ ആരോഗ്യ

നിയമനം

ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ വിവിധ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ആര്‍.ബി.എസ്.കെ നഴ്‌സ്, ഇന്‍സ്ട്രക്ടര്‍ ഫോര്‍ യങ് ആന്‍ഡ് ഹിയറിങ് ഇംപയേര്‍ഡ്, ഡെവലപ്‌മെന്റല്‍ തെറാപ്പിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍, ഡെന്റല്‍ ടെക്നിഷന്‍, കൗണ്‍സിലര്‍ തസ്തികകളിലേക്കാണ് നിയമനം.

എട്ട് ലിറ്റർ ചാരായവും 45 ലിറ്റർ വാഷും പിടികൂടി

മാനന്തവാടി: മാനന്തവാടി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ പ്രജീഷ് എ സിയും സംഘവും ചേർന്ന് മാനന്തവാടി, മുതിരേരി, പുഞ്ചക്കടവ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ എട്ട് ലിറ്റർ ചാരായവും, 45 ലിറ്റർ വാഷും പിടികൂടി.

കുടുംബ കോടതി സിറ്റിങ്

കുടുംബ കോടതി ജഡ്ജ് കെ.ആര്‍ സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ജൂലൈ 11 ന് സുല്‍ത്താന്‍ ബത്തേരിയിലും ജൂലൈ 19 ന് മാനന്തവാടി കുടുംബ കോടതിയിലും രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ സിറ്റിങ്ങ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.