മാനന്തവാടി-ഐ.എൻ.ടി.യു.സി മാനന്തവാടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വേമോം പാടത്ത് “തനിമ”ജൈവ നെൽകൃഷി ആരംഭിച്ചു.ജൈവകൃഷിയിലുടെ സുരക്ഷിത ജീവിതം എന്ന സന്ദേശം തൊഴിൽ മേഖലയിൻ പരമാവധി എത്തിക്കുന്ന പദ്ധതിയുടെ നടീൽ ഉദ്ഘാടനം ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ.റെജി നിർവ്വഹിച്ചു.മേഖലാ പ്രസിഡണ്ട് ജോർജ് പടകുട്ടിൻ അദ്ധ്യക്ഷത വഹിച്ചു.ജോസ് പാറക്കൽ,എം.പി.ശശികുമാർ,വിനു ഐക്കരകുടി എന്നിവർ പ്രസംഗിച്ചു.

രക്തദാന ക്യാമ്പ് നടത്തി
മാനന്തവാടി : ടീം ജ്യോതിർഗമയയും ശതാവരി മകര ആയുർവേദ ആശുപത്രിയും ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. മെഡിയ്ക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടന്ന ക്യാപ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.