തുടിതാളം:ദ്വിദിന സഹവാസ ക്യാമ്പ് ആരംഭിച്ചു.

അരിമുള എ യു പി സ്കൂളിൽ രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ദ്വിദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. തെരഞ്ഞെടുക്കപ്പെട്ട 150 ഓളം വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത് 50 വിദ്യാർത്ഥികൾ അടങ്ങുന്ന മൂന്നു ഗ്രൂപ്പുകളായി നാടക കളരി , ഗദ്ദിക,ചിത്രരചന എന്നീ മേഖലകളിലാണ് പരിശീലനം നൽകുന്നത്. പ്രശസ്ത നാടകകൃത്തും അഭിനേതാവുമായ സുധീഷ് പാനൂർ നാടക കളരിക്ക് നേതൃത്വം നൽകി.ചിത്രരചനക്ക് ഷൈജു കെ മാലൂരും ഗദ്ദികക്ക് ഡി അനീഷും സംഘവും നേതൃത്വം നൽകി. ഗോത്ര കലാകാരി ബിന്ദു ടീച്ചർ ,പ്രശസ്ത നാടൻപാട്ട് കലാകാരൻ മാത്യു മുട്ടത്ത് തുടങ്ങിയവർ വിശിഷ്ട അതിഥികളായി സംഘടിപ്പിക്കപ്പെട്ട ഗോത്ര ഫെസ്റ്റും ക്യാമ്പ് ഫയറും ഏറെ ശ്രദ്ധേയമായി. രണ്ടാം ദിവസമായ ഞായർ രാവിലെ യോഗ പരിശീലനം മാസ് ഡ്രില്ല് തുടങ്ങിയവ പ്രവർത്തനങ്ങളോടെ പ്രവർത്തിപരിചയമേളക്ക് തുടക്കമാകും. ചന്ദനത്തിരി നിർമ്മാണം, ബാംബൂ ക്രാഫ്റ്റ് ,മെഴുകുതിരി നിർമാണം, ചോക്ക് നിർമ്മാണം, പേപ്പർ ക്രാഫ്റ്റ് ,ബുക്ക് ബൈൻഡിംഗ്, വെജിറ്റബിൾ പ്രിന്റിംഗ് , ക്ലെ മോഡലിംഗ് . വൂളൻ യാൻ ക്രാഫ്റ്റ് തുടങ്ങിയ മേഖലകളിൽ വിദഗ്ധരായ വ്യക്തികൾ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകും . തുടർന്ന് നിർമ്മിത ഉൽപ്പന്നങ്ങളുടെ മെഗാ പ്രദർശനവും വിപണനവും വിദ്യാലയത്തിൽ സംഘടിപ്പിക്കും. സമാപന സംഗമത്തിൽ സജു ജനാർദ്ദനൻ അനുസ്മരണ സമ്മേളനം പൂതാടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മേഴ്സി സാബു ഉദ്ഘാടനം ചെയ്യും. സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ക്യാമ്പിന്റെ സമാപന സംഗമത്തിൽ പങ്കെടുക്കും

രക്തദാന ക്യാമ്പ് നടത്തി

മാനന്തവാടി : ടീം ജ്യോതിർഗമയയും ശതാവരി മകര ആയുർവേദ ആശുപത്രിയും ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. മെഡിയ്ക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടന്ന ക്യാപ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.

നെഹ്‌ല ഫാത്തിമക്ക് അഖില കേരള ഇംഗ്ലീഷ് പ്രസംഗത്തിൽ ഒന്നാം സ്ഥാനം

പാല:ജിമ്മി ജോസ് ചീനക്കാലേൽ അഖില കേരള ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ നെഹ്‌ല ഫാത്തിമ ഒന്നാം സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് ലണ് പാലാ കാടനാട് സെന്റ് സെബാസ്റ്റ്യൻ എച്ച്.എസ്.എസ് കാനാടിലാണ് മത്സരം നടന്നത്.

സംപ്രേഷണാവകാശ കരാർ തർക്കത്തില്‍ തീരുമാനമായില്ല, ഐഎസ്‌എൽ അനിശ്ചിതകാലത്തേക്ക് മാറ്റി.

ദില്ലി: ഇന്ത്യൻ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) അനിശ്ചിതകാലത്തേക്ക് മാറ്റി. സെപ്റ്റംബറില്‍ ആരംഭിക്കേണ്ട സീസണ്‍ സംപ്രേഷണാവകാശ കരാർ തർക്കത്തെ തുടർന്നാണ് അനിശ്ചിതകാലത്തേക്ക് മാറ്റിയത്. ഫെഡറേഷനുമായുള്ള മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്‍റ് പുതുക്കുന്ന കാര്യത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ ഐഎസ്എല്‍ മാറ്റിവെക്കാനുള്ള

കുടിക്കാഴ്ച്ച മാറ്റി.

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

കുടിക്കാഴ്ച്ച മാറ്റി

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

പോക്സോ പ്രതിക്ക് 60 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

വൈത്തിരി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 60വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. പൊഴുതന സുഗന്ധഗിരി ഒന്നാം യൂണിറ്റിലെ ശിവ(21) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *