പെരിക്കല്ലൂർ കടവിൽ പുൽപ്പള്ളി പോലീസിന്റെ വാഹന പരിശോധനക്കിടെ വിൽപനയ്ക്കായി കടത്തിക്കൊണ്ടുവന്ന 496 ഗ്രാം കഞ്ചാവുമായി മേപ്പാടി സ്വദേശികളായ യുവാക്കളെ പിടികൂടി.
കുറുപ്പത്ത് ജസ്റ്റിൻ കെ.ജെ(20),കളത്തിങ്കൽ സൂരജ്.എസ്(19) എന്നിവരെയാണ് പുൽപള്ളി സബ് ഇൻസ്പെക്ടർ ബെന്നിയും സംഘവും അറസ്റ്റ് ചെയ്തത്.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.