ആപ്പിൾ സ്റ്റോർ തുരന്ന് മോഷണം ; നാല് കോടി രൂപയോളം വില വരുന്ന ആപ്പിൾ ഫോണുകൾ പോയി

നാല് കോടി രൂപയോളം വില വരുന്ന ആപ്പിൾ ഫോണുകൾ മോഷണം പോയി. വാഷിംഗ്ടണിലെ ആൽഡർവുഡ് മാളിലെ ആപ്പിൾ സ്റ്റോറിലാണ് സംഭവം നടന്നത്. സമീപത്തെ ഒരു കോഫി ഷോപ്പ് (സിയാറ്റിൽ കോഫി ഗിയർ) വഴിയാണ് മോഷ്ടാക്കൾ ലൊക്കേഷനിലേക്ക് നുഴഞ്ഞുകയറിയത്. പുലർച്ചെയാണ് സംഭവം നടന്നത്, ആ സമയത്ത് ആപ്പിൾ സ്റ്റോറിൽ ജീവനക്കാരാരും ഉണ്ടായിരുന്നില്ല.സിയാറ്റിൽ കോഫി ഗിയറിന്റെ സിഇഒ മൈക്ക് അറ്റ്കിൻസന്റെ ട്വീറ്റ് അനുസരിച്ച് കൊള്ളയടിക്കപ്പെട്ട ആപ്പിൾ സ്റ്റോറിന് സമീപമുള്ള അദ്ദേഹത്തിന്റെ റീട്ടെയിൽ ഷോപ്പിൽ രണ്ട് പേർ അതിക്രമിച്ചു കയറിയിരുന്നു. കോഫി ഷോപ്പിനുള്ളിൽ കയറിയ മോഷ്ടാക്കൾ ബാത്ത്റൂം ഭിത്തിയിൽ ഒരു ദ്വാരമുണ്ടാക്കിയാണ് ആപ്പിൾ സ്റ്റോറിനുള്ളിൽ കടന്നത്.കോഫി ഷോപ്പിൽ നിന്ന് ഒന്നും മോഷ്ടിച്ചിട്ടില്ല.

സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന സംശയം ഉണ്ടെന്ന് സ്റ്റോറുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി. സ്റ്റോറിനെ കുറിച്ച് വ്യക്തമായ ധാരണയുള്ളവർക്കേ ഇത് ചെയ്യാനാകൂ എന്നും അവർ ചൂണ്ടിക്കാട്ടി.സംഭവം അന്വേഷിക്കാൻ “ലിൻവുഡ് പോലീസുമായി” ചേർന്ന് സഹകരിക്കുമെന്ന് ആൽഡർവുഡിന്റെ വക്താവ് പറഞ്ഞതായും റിപ്പോർട്ട് പറയുന്നു. മോഷണത്തിന്റെ നിരീക്ഷണ ദൃശ്യങ്ങൾ ഉദ്യോഗസ്ഥർക്ക് ലഭിച്ചതായാണ് സൂചന. എന്നാൽ, അന്വേഷണം നടക്കുന്നതിനാൽ ദൃശ്യങ്ങൾ പരസ്യമായി പുറത്തുവിട്ടിട്ടില്ല. ഈ വിഷയത്തിൽ ആപ്പിൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. മോഷണം പോയ ഐഫോണുകളുടെ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. കമ്പനി അതിന്റെ ഏറ്റവും പുതിയ ഐഫോണുകളാണ് റീട്ടെയിൽ സ്റ്റോറിൽ വിൽക്കാൻ സാധ്യതയുള്ളത്. ഐഫോൺ 14 സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചത് 79,900 രൂപ പ്രാരംഭ വിലയിലാണ്. നിലവിൽ രാജ്യത്ത് 71,999 രൂപ കിഴിവിലാണ് വിൽക്കുന്നത്.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.