മംഗ്ലൂരു വിമാനപകടത്തിന് ഇന്നേക്ക് പതിമൂന്ന് വർഷം; നഷ്ട പരിഹാരത്തിനായി നെട്ടോട്ടമോടി ബന്ധുക്കൾ

രാജ്യത്തെ നടുക്കിയ മംഗ്ലൂരു വിമാനപകട ദുരന്തത്തിന് ഇന്നേക്ക് പതിമൂന്ന് വർഷം. 52 മലയാളികളടക്കം 158 പേരാണ് ദുരന്തത്തിൽ വെന്തമർന്നത്. അപകടം നടന്ന് പതിമൂന്ന് വർഷം കഴിഞ്ഞിട്ടും അർഹമായ നഷ്ട പരിഹാരത്തിനായി നിയമപോരാട്ടം നടത്തുകയാണ് മരിച്ചവരുടെ ബന്ധുക്കൾ.

2010 മെയ് ഇരുപത്തിരണ്ടാം തീയ്യതി രാജ്യം ഉണർന്നത് ആ ദുരന്ത വാർത്ത കേട്ടായിരുന്നു. 160 യാത്രക്കാരുമായി ദുബൈയിൽ നിന്ന് മംഗ്ലൂരുവിലേക്ക് യാത്ര തിരിച്ച എയർ ഇന്ത്യ വിമാനം ലാന്റിങ്ങിനിടെ കത്തിയമർന്നു. ക്യാപ്റ്റന്റെ പിഴവ് മൂലം ഐ.എൽ. എസ് ടവറിൽ ഇടിച്ചാണ് അപകടമെന്നായിരുന്നു കണ്ടെത്തൽ. ആറ് ജീവനക്കാരുൾപ്പടെ 158 പേർക്ക് ദുരന്തത്തിൽ ജീവൻ നഷ്ടമായി. അതിൽ 52 പേരും മലയാളികൾ. അത്ഭുതകരമായി എട്ട് പേരാണ് അന്ന് രക്ഷപ്പെട്ടത്. ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് മലയാളികളിലൊരാളായ കാസര്‍കോട് സ്വദേശി കൃഷ്ണന് ഇന്നും തൊണ്ടയിടറാതെ ആ ശനിയാഴ്ചയെ കുറിച്ച് ഓര്‍ക്കാന്‍ വയ്യ.

2011 ൽ അപകടത്തിൽ മരിച്ചവർക്ക് 75 ലക്ഷം രൂപ നൽകാൻ കേരള ഹൈക്കോടതി വിധിച്ചെങ്കില്ലും പിന്നീട് ഡിവിഷൻ ബെഞ്ച് അത് സ്റ്റേ ചെയ്തു. പതിമൂന്ന് വർഷങ്ങൾക്കിപ്പുറവും അപകടത്തില്‍ ജീവന്‍ നഷ്ടമായവരുടെ ബന്ധുക്കള്‍ നീതി തേടി അലയേണ്ടി വരുന്നത് അവർക്കുണ്ടായ നഷ്ടത്തിന്റെ ആഴം വര്‍ധിപ്പിക്കുകയാണ്

ചരിത്രത്തിലാദ്യമായി പ്രതിദിന കളക്ഷൻ 10 കോടി കടന്നു; റെക്കോഡ് നേട്ടവുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ഓണക്കാല യാത്രകൾക്ക് പിന്നാലെ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി കടക്കുന്നത്.

സൗജന്യ ഹൃദയ ശസ്ത്രക്രിയ ക്യാമ്പ് സെപ്റ്റംബർ 14 ന് അമൃത ആശുപത്രിയിൽ

മാതാ അമൃതാനന്ദമയി ദേവിയുടെ 72 – ആം ജന്മദിനാഘോഷത്തിന്റെയും , കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൻറെ 25 – ആം വാർഷികാഘോഷങ്ങളുടെയും ഭാഗമായി പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

തയ്യല്‍ പരിശീലനം

പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ തയ്യല്‍ പരിശീലനം നല്‍കുന്നു. നാളെ (സെപ്റ്റംബര്‍ 10) ആരംഭിക്കുന്ന പരിശീലനത്തിന് 18നും 50 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്കാണ് അവസരം. ഫോണ്‍-

ക്രഷ് വര്‍ക്കര്‍- ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരിയിലെ കണിയാംകുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ക്രഷ് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം. മീനങ്ങാടി ഗ്രാമപഞ്ചായത്തിലും വാര്‍ഡ് പരിധിയിലുമുള്ള 18-35 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് സെപ്റ്റംബര്‍ 20 ന് വൈകിട്ട് അഞ്ച്

വിജ്ഞാന കേരളം: തൊഴില്‍ മേള 15 ന്

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി വൈത്തിരി പഞ്ചായത്ത് പരിധിയിലെ തൊഴിലന്വേഷകര്‍ക്കായി സെപ്റ്റംബര്‍ 15 ന് പഞ്ചായത്തില്‍ തൊഴില്‍ മേള സംഘടിപ്പിക്കും. വിജ്ഞാന കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തൊഴില്‍ ദാതാക്കളുടെ

താലൂക്ക് വികസന സമിതി യോഗം

മാനന്തവാടി താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബര്‍ 11 ന് രാവിലെ 10.30 ന് മാനന്തവാടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.