കല്‍പ്പറ്റ: അന്യായമായി സസ്‌പെന്‍ഡ് ചെയ്ത കൊല്ലം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസര്‍ ഡി.മഹേഷ് ഉള്‍പ്പെടെയുള്ളവരെ തിരിച്ചെടുക്കുക, പ്രൊമോഷനുകളും സ്ഥലം മാറ്റങ്ങളും അനന്തമായി വൈകിക്കുന്നത് അവസാനിപ്പിക്കുക, അന്യായമായ ശിക്ഷാ നടപടികള്‍ അവസാനിപ്പിക്കുക, വകുപ്പിലേക്ക് ഡ്രൈവര്‍മാരെയും മറ്റ് സപ്പോര്‍ട്ടിങ് സ്റ്റാഫിനെയും നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു മോട്ടോര്‍ വാഹന വകുപ്പിലെ എക്‌സിക്യൂട്ടീവ് ഉദ്യോഗസ്ഥരുടെ സംഘടനകളായ കെഎംവിഡിജിഒഎ യും കെഎഎംവിഐഎ യും നടത്തി വരുന്ന പ്രക്ഷോഭ പരമ്പരകളുടെ ഭാഗമായി വയനാട് ജില്ലയിലെ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ നടത്തി. ധര്‍ണ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസര്‍ ഇ മോഹന്‍ ദാസ് ഉദ്ഘാടനം ചെയ്തു. ജോ. ആര്‍ ടി ഒ യൂസുഫ്, എംവിഐ മാരായ ഉമ്മര്‍ അജിത്കുമാര്‍, വിവി വിനീത്, അസി.എം വി ഐ മാരായ സുമേഷ്, പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു

റീ-ടെന്‍ഡർ
മാനന്തവാടി ജില്ലാ ആശുപത്രിയില്‍ അടിയന്തര സാഹചര്യങ്ങളില്‍ ആംബുലന്‍സ് സര്‍വീസ് നടത്താന്‍ താത്പര്യമുള്ള (എ.എല്‍.എസ് ആന്‍ഡ് ബി.എല്‍.എസ്) അംഗീകൃത ഏജന്‍സികള്‍, വ്യക്തികളില്‍ നിന്നും വാഹനം നല്‍കാന്‍ റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ ഒന്നിന് ഉച്ചയ്ക്ക് 2.30