സ്പ്ലാഷ് 2023 വയനാട് മൺസൂൺ മാരത്തോൺ 15ന്

കൽപ്പറ്റ: സ്പ്ലാഷ് 23 മഴ മഹോത്സവത്തിൻ്റെ ഭാഗമായി വയനാട് ടൂറിസം ഓർഗനൈസേഷനും, ഒളിമ്പിക് അസോസിയേഷൻ വയനാടിന്റെയും സംയുക്താഭിമുഖ്യ ത്തിൽ 2023 ജൂലൈ 15 ന് രാവിലെ 6.30 ന് അന്തർദേശീയ മാരത്തോൺ സംഘടിപ്പി ക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഹാഫ് മാരത്തോൺ ഓപ്പൺ കാറ്റഗറി വിഭാഗത്തിലും, അമേച്വർ മാരത്തോൺ പുരുഷ വനിതാ വിഭാഗത്തിലുമായി നടത്തപ്പെടും.

15-ന് രാവിലെ 6.30 ന്
കൽപ്പറ്റ ബൈപ്പാസ് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന 21 കി.മീ. ഹാഫ് മാരത്തോൺ കാക്കവയൽ ജവാൻ തി വലയം വെച്ച് തിരികെ ബൈപ്പാസ് ജംഗ്ഷനിൽ അവസാനിക്കും.

അന്തർദേശീയ തലത്തിൽ മാരത്തോണിൽ മികവ് തെളിയിച്ച് നിരവധി കായിക താരങ്ങൾ ഉൾപ്പെടെ 150 ഓളം പേർ മത്സരത്തിൽ പങ്കെടുക്കും. ഹാഫ് മാരണത്തോൺ മത്സരങ്ങൾ ബഹു: ജില്ലാ കളക്ടർ രേണു രാജ് ഐ.എ.എസ്. ഫ്ളാഗ് ഓഫ് ചെയ്യും. കൂടാതെ 10 കി.മീ. അമേച്വർ മാരത്തോൺ മത്സരവും നടത്തപ്പെടും.

മാരത്തോണി നോടനുബന്ധിച്ച് “ലഹരിമുക്ത കേരളം എന്ന ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ നാനാതുറകളിലേയും ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് രണ്ട് കിലോമീറ്റർ സെലിബ്രിറ്റി റൺ സംഘടിപ്പിക്കും. സെലിബ്രിറ്റി റൺ കൽപ്പറ്റ ബൈപ്പാസ് റോഡിലെ എം.സി.എഫ്. സ്കൂൾ പരിസരത്തുനിന്നും ജൂലൈ 15 ന് രാവിലെ 9.00 മണിക്ക് ആരംഭിച്ച് കൽപ്പറ്റ ബൈപ്പാസ് ജംഗ്ഷനിൽ അവസാനിക്കും.

സെലിബ്രിറ്റി റണ്ണിൽ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക മേഖലകളിലെ പ്രമുഖർ, ഒളിംപ്യൻമാർ, സിനിമാ രംഗത്തെ പ്രമുഖർ, വിവിധ സർക്കാർ – അർദ്ധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ദേശീയ അന്തർ ദേശീയ കായിക താരങ്ങൾ, സ്പോർട്സ് അസോസിയേഷൻ പ്രതിനിധികൾ, സ്റ്റുഡന്റ് പോലീസ്, ജെ.സി.ഐ. കൽപ്പറ്റ, എൻ.സി.സി., റെഡ് ക്രോസ്, സ്കൗട്ട് ഗൈഡ്സ്, എൻ.എസ്.എസ്. വളണ്ടിയേഴ്സ്, സ്കൂൾ & വിദ്യാർത്ഥികൾ ഉൾപ്പെടെ 1000 ത്തോളം പേർ പങ്കെടുക്കും.

2001 ൽ വിടപറഞ്ഞ നടനും സംവിധായകനുമായ ജെ.സി. യുടെ ഓർമ്മക്കായി രൂപീകൃതമായ ജേസി ഫൗണ്ടേഷൻ ലോട്ടറി ടിക്കറ്റ് എന്ന സിനിമയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വയനാട് മൺസൂൺ മാരത്തോണിൽ പങ്കെടുക്കുന്ന എല്ലാവർക്കും കേരള സർക്കാരിന്റെ 20 :20 ലോട്ടറി ടിക്കറ്റുകൾ സൗജന്യമായി വിതരണം ചെയ്യും. മത്സരത്തിന്റെ വിജയത്തിനായി പൊതു ജനങ്ങളുടെ സഹകരണം ഇവർ അഭ്യർത്ഥിച്ചു.

പത്രസമ്മേളനത്തിൽ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ, ജോയിന്റ് സെക്രട്ടറി സുബൈർ ഇളകുളം, മെമ്പർ സതീഷ് കുമാർ ടി, ഡബ്ല്യു.ടി.ഒ. പ്രതിനിധി പ്രദീപ് മൂർത്തി എന്നിവർ പങ്കെടുത്തു.

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി

വെള്ളമുണ്ട: പൊതുജനതാല്പര്യം പരിഗണിച്ച്‌ ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരം പ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.

കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ്

കർഷക ദിനാചാരണം സംഘടിപ്പിച്ചു

ഒയിസ്ക കൽപ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. ജില്ലാ ചാപ്റ്റർ സെക്രട്ടറി അഡ്വ. അബ്ദുറഹ്മാൻ കാതിരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് മികച്ച വൈവിധ്യ കർഷകൻ ആയ ബേബി മാത്യു കൊട്ടാരക്കുന്നേലിനെ ആദരിച്ചു.

വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

നടവയൽ കാറ്റാടിക്കവല തെല്ലിയാങ്കൽ ഋഷികേശ് (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദിൽഷാദ്, ചിത്ര ദമ്പതികളുടെ മകനാണ്. നടവയൽ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബത്തേരി

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍*

ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് വഴിവയ്ക്കും. യൂറിക് ആസിഡ് കൂടുമ്പോള്‍ ശരീരം കാണിക്കുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *