സംസ്ഥാന ശിശുക്ഷേമ സമിതി അതിദരിദ്ര വിഭാഗം പട്ടികയില്‍പ്പെട്ടവര്‍ക്കും ഗോത്ര, ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമായി ഏര്‍പ്പെടുത്തിയ ശിശുക്ഷേമം സ്‌കോളര്‍ഷിപ്പിന് വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 2023 ല്‍ എസ്.എസ്.എല്‍.സി പാസായി ഉപരിപഠനത്തിന് ചേര്‍ന്നവര്‍ക്ക് അപേക്ഷിക്കാം. ജില്ലാ ശിശുക്ഷേമ സമിതി മുഖേനയാണ് അര്‍ഹരെ തെരഞ്ഞെടുക്കുക. അതിദരിദ്ര വിഭാഗത്തില്‍പ്പെട്ടവര്‍ തദ്ദേശ സ്വംയഭരണ സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, നിലവില്‍ പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം ചേര്‍ക്കണം. ആദിവാസി, ഗോത്ര മേഖലയില്‍ താമസിക്കുന്നവര്‍ ജില്ലാ ട്രൈബല്‍ ഓഫീസറുടെ സാക്ഷ്യപത്രം, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, പഠിക്കുന്ന സ്ഥാപന മേലധികാരിയുടെ സാക്ഷ്യപ്പെടുത്തല്‍ എന്നിവ അപേക്ഷയോടൊപ്പം ചേര്‍ക്കണം. അപേക്ഷകള്‍ dccwwayanad@gmail.com ലോ തപാലിലോ, നേരിട്ടോ സെക്രട്ടറി, ജില്ലാ ശിശുക്ഷേമ സമിതി, ജവഹര്‍ ബാലവികാസ് ഭവന്‍, മീനങ്ങാടി, 673591, എന്ന വിലാസത്തില്‍ ജൂലൈ 30 നകം നല്‍കണം. അതിദരിദ്ര വിഭാഗം 10 കുട്ടികളെയും ആദിവാസി ,ഗോത്രസമുദായം വിഭാഗത്തില്‍പ്പെട്ട 5 കുട്ടികളെയുമാണ് തിരഞ്ഞെടുക്കുക. ഫോണ്‍: 9048010778, 9496666228.

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്