വൈത്തിരി:സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗവും വയനാട് എസ്റ്റേറ്റ് ലേബർ യൂണിയൻ നേതാവുമായിരുന്ന പി കുഞ്ഞിക്കണ്ണന്റെ പത്താം ചരമവാർഷികം ആചരിച്ചു. അനുസ്മരണ സമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എംഎം മണി ഉദ്ഘാടനംചെയ്തു. തോട്ടം തൊഴിലാളികൾക്കുവേണ്ടി അക്ഷീണം പ്രവർത്തിച്ച കുഞ്ഞിക്കണ്ണന്‍ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വലിയ സംഭാവനകൾ നൽകിയെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ ഇന്ത്യയെ ദുർബലപ്പെടുത്തുകയാണ്. മതനിരപേക്ഷത ഇല്ലാതാക്കുന്നു. മണിപ്പുർ കലാപത്തിൽ ക്രിസ്ത്യൻ പള്ളികളും ക്രിസ്ത്യാനികളും ആക്രമിക്കപ്പെടുമ്പോഴും കേന്ദ്രസർക്കാർ തിരിഞ്ഞുനോക്കുന്നില്ല. മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കുമെതിരെ സംഘടിതമായ അക്രമങ്ങൾ രാജ്യത്ത് നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുതിർന്ന നേതാക്കളായ പി ആലി, പി ടി ദേവസ്യ, കെ എൽ വേലായുധൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവരെയും എസ്എസ്എൽസി, പ്ലസ് ടു, നീറ്റ് പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും അനുമോദിച്ചു.
വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി വി സഹദേവൻ, എ എൻ പ്രഭാകരൻ, കെ റഫീഖ്, കൽപ്പറ്റ ഏരിയാ സെക്രട്ടറി വി ഹാരിസ്, കെ സുഗതൻ, ജോബിസൺ ജെയിംസ്, സി എച്ച് മമ്മി എന്നിവർ സംസാരിച്ചു. വൈത്തിരി ഏരിയാ സെക്രട്ടറി സി യൂസഫ് സ്വാഗതവും എസ് ചിത്രകുമാർ നന്ദിയും പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം നേതൃത്വത്തിലുള്ള വികെഎസ് ജനകീയ ഗായക സംഘത്തിന്റെ ഗാനമേളയുമുണ്ടായിരുന്നു.

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്