ഭിന്നശേഷിക്കാര്‍ക്കായി സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കുന്ന വിജയാമൃതം, മാതൃജ്യോതി എന്നീ വ്യക്തിഗത ഗുണഭോക്തൃ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ന്യൂനതകളോട് പെരുതി ഡിഗ്രി/ തത്തുല്യ കോഴ്സ്, പി.ജി, പ്രൊഫഷണല്‍ കോഴ്സ് എന്നിവയ്ക്ക് ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന ധനസഹായം നല്‍കുന്ന പദ്ധതിയാണ് വിജയാമൃതം. ഭിന്നശേഷിക്കാരായ അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനുളള ധനസഹായം നല്‍കുന്ന പദ്ധതിയാണ് മാതൃജ്യോതി പദ്ധതി. അപേക്ഷകള്‍ സുനീതി പോര്‍ട്ടലില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഫോണ്‍: 04936 205307

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍