മിനിമം വേതനം നടപ്പാക്കുക, ബോണ്ട് ബ്രേക്ക് നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്പ്മെന്റ് സൊസൈറ്റി എംപ്ലോയീസ് യുണിയൻ സി.ഐ.ടി.യു നടത്തുന്ന സെക്രട്ടറിയേറ്റ് സമരത്തിന്റെ ഭാഗമായി വയനാട് മെഡിക്കൽ കോളേജ് ബ്രാഞ്ച് സമര പ്രഖ്യാപന കൺവെൻഷൻ നടത്തി. കൺവെൻഷൻ സി.ഐ.ടി.യു. മാനന്തവാടി ഏരിയെ സെക്രട്ടറി ടി.കെ. പുഷ്പൻ ഉദ്ഘാടനം ചെയ്തു. പി.വി.ഷിബു അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. റിഷാദ്, എം.കെ. സജു, , സി.സി. രാഖിത, പി.പി.രാജേഷ് ആർ രശ്മി. പി.കെ. പ്യാരിലാൽ തുടങ്ങിയവർ സംസാരിച്ചു.

നഴ്സ് നിയമനം
മുട്ടില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയര്‍ യുണിറ്റിലേക്ക് നഴ്സിനെ നിയമിക്കുന്നു. എ.എന്‍.എം/ജി.എന്‍.എം/ബി.എസ്.സി നഴ്സിങ്, ബി.സി.സി.പി.എന്‍ എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 20 ന് ഉച്ചയ്ക്ക് 2.30 ന് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍