മണിപ്പൂരിൽ നടക്കുന്നത് പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും അറിയില്ലെന്ന് നിങ്ങളിനിയും വിശ്വസിക്കുന്നുണ്ടോ?: നടന്‍ പ്രകാശ് രാജ്

മണിപ്പൂരിലെ കലാപങ്ങളിൽ സർക്കാരും പ്രധാനമന്ത്രിയും പാലിക്കുന്ന മൗനത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച ബി ജെ പി എം എൽ എയുടെ വീഡിയോ ട്വീറ്റ് ചെയ്ത് നടൻ പ്രകാശ് രാജ്. മണിപ്പൂരിൽ നടക്കുന്നത് പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും അറിയില്ലെന്ന് നിങ്ങളിനിയും വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തോടെയാണ് പ്രകാശ് രാജ് മണിപ്പൂർ എം എൽ എ യുടെ വെളിപ്പെടുത്തൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

മോദിക്കെതിരെ രൂക്ഷ വിമർശനങ്ങളായിരുന്നു മണിപ്പൂർ ബി ജെ പി എം എൽ എ നടത്തിയത്. സ്ത്രീകളെ ആക്രമിക്കുന്ന, നഗ്നരാക്കി നടത്തുന്ന ദൃശ്യങ്ങൾ പുറത്തു വന്നില്ലായിരുന്നെങ്കിൽ പ്രധാനമന്ത്രി ഇപ്പോഴും മൗനം തുടരുമായിരുന്നുവെന്നും, മോദിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിട്ടും അനുവദിച്ചില്ലെന്നും പൗലിയൻ ലാൽ ഹോക്കിപ് പറഞ്ഞിരുന്നു. ജനങ്ങളുടെ ജീവിതത്തിന് സുരക്ഷിതത്വമില്ലെന്നും, കലാപകാരികളേക്കാൾ ഉത്തരവാദിത്തം ഭരിക്കുന്നവർക്ക് ഉണ്ടെന്നും എം എൽ എ വ്യക്തമാക്കിയിരുന്നു.

പൊലീസിന്റെ ഒത്താശയോടെയാണ് മണിപ്പൂരിൽ കലാപങ്ങൾ നടക്കുന്നതെന്നും, സ്ത്രീകളെ ബലാത്സംഗം ചെയ്യാൻ പോലും പൊലീസിന്റെ മൗനസമ്മതം ഉണ്ടായിരുന്നുവെന്നും കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട പെൺകുട്ടികളുടെ അമ്മ വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ മണിപ്പൂർ വിഷയത്തിൽ സർക്കാരിന്റെ പങ്ക് തുറന്നു കാട്ടുകയാണ് മണിപ്പൂർ എം എൽ എ യുടെ വാക്കുകളും പ്രകാശ് രാജ് സോഷ്യൽ മീഡിയ ( ട്വിട്ടർ ) വഴി .

നഴ്‌സ് നിയമനം

മുട്ടില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയര്‍ യുണിറ്റിലേക്ക് നഴ്‌സിനെ നിയമിക്കുന്നു. എ.എന്‍.എം/ജി.എന്‍.എം/ബി.എസ്.സി നഴ്‌സിങ്, ബി.സി.സി.പി.എന്‍ എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 20 ന് ഉച്ചയ്ക്ക് 2.30 ന് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍

ട്യൂട്ടര്‍ നിയമനം

ഗവ നഴ്‌സിങ് കോളെജില്‍ ട്യൂട്ടര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. എം.എസ്.സി നഴ്സിങ്, കെ.എന്‍.എം.സി രജിസ്‌ട്രേഷനാണ് യോഗ്യത. ഉദ്യോഗാത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഓഗസ്റ്റ് 26 ന് രാവിലെ 10.30 ന് കോളെജ് ഓഫീസില്‍

ഹിന്ദി അധ്യാപക നിയമനം

മൂലങ്കാവ് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജൂനിയര്‍ ഹിന്ദി അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് 22 ന് രാവിലെ 10 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിന്

അധ്യാപക നിയമനം

മുട്ടില്‍ ഡബ്യൂ.എം.ഒ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി വിഭാഗത്തില്‍ ഹിന്ദി അധ്യാപക തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 25 നകം wayanadorphanage@gmail.com ല്‍ ബയോഡാറ്റ നല്‍കണം.

ഇ- ടെന്‍ഡര്‍ ക്ഷണിച്ചു

പനമരം ബ്ലോക്ക്പഞ്ചായത്തിന് കീഴിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട ഭിന്നശേഷിക്കാരായവര്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍/ഏജന്‍സികളില്‍ നിന്നും ഇ-ടെന്‍ഡറുകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ etenderskerala.gov.in ല്‍ ലഭിക്കും. ഫോണ്‍- 04935 220282

ടെന്‍ഡര്‍ ക്ഷണിച്ചു

പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ട്രൈബല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലേക്ക് ബൊലോറോ / തത്തുല്യ വാഹനം ലഭ്യമാക്കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഓഗസ്റ്റ് 30 ഉച്ചയ്ക്ക് ഒന്നിനകം പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നല്‍കണം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.