കരിങ്കുറ്റി:മഴയിൽ കിണർ ഇടിഞ്ഞുതാഴ്‌ന്നു. കോട്ടത്തറ പഞ്ചായത്തിലെ ആനേരി കരിക്കൊല്ലി സുരേഷിന്റെ വീട്ടുമുറ്റത്തെ കിണറാണ് ചൊവ്വ പകൽ രണ്ടോടെ ഇടിഞ്ഞുതാഴ്ന്നത്. ആൾമറയടക്കം മൂന്ന് റിങ്ങോളം താഴ്‌ന്നുപോയി. വെള്ളം കലങ്ങി ഉപയോഗശൂന്യമായി. 15 റിങ്ങുകൾ ഇറക്കിയ കിണറാണ്. ആറ് വർഷം മുമ്പാണ് കിണർ കുഴിച്ചത്. കഴിഞ്ഞ വർഷം ഇതിന് സമീപം മറ്റൊരുവീട്ടിലും കിണർ താഴ്‌ന്നുപോയിരുന്നു.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.