തൃശൂർ : യൂട്യൂബ് നോക്കി നീന്താൻ ഇറങ്ങിയ പതിനഞ്ചുകാരന് ദാരുണാന്ത്യം.യൂട്യൂബ് വീഡിയോ കണ്ട് ശരീരത്തിൽ കുപ്പികൾ കെട്ടിവച്ച് വെള്ളത്തിൽ ഇറങ്ങുകയായിരുന്നു.
ചെറുതുരുത്തി ചുങ്കം പുതുശ്ശേരിയിലെ പഞ്ചായത്ത് കുളത്തിലാണ് സംഭവം. ചെറുളിയിൽ മുസ്തഫയുടെ മകൻ ഇസ്മയിൽ (15) ആണ് മരിച്ചത്.