ജില്ലയിലെ മേപ്പാടി താഞ്ഞിലോട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ രണ്ടാം വര്‍ഷ ക്ലാസുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് 5 ന് പനമരത്തെ ഗവ. പോളിടെക്‌നിക്ക് കോളേജില്‍ നടത്തും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ അപേക്ഷകരും ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്ത യോഗ്യരായ വിദ്യാര്‍ഥികള്‍ (പൊതുവിഭാഗം 400 രൂപയും പട്ടികജാതി പട്ടികവര്‍ഗ്ഗം 200 രൂപയും അപേക്ഷാ ഫീസായി അടക്കണം) പുതുതായ് അപേക്ഷ സമര്‍പ്പിച്ച് രാവിലെ 8 മുതല്‍ 10 വരെയുള്ള സമയത്ത് സ്പോട്ട് രജിസ്ട്രേഷന്‍ നടത്തി രക്ഷിതാവിനൊപ്പം കൗണ്‍സിലിംഗില്‍ പങ്കെടുക്കണം. രണ്ടാം വര്‍ഷത്തിലേക്ക് പുതുതായി അപേക്ഷ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍നാളെ (വ്യാഴം) മുതല്‍ (വെള്ളി) വരെ മേപ്പാടി സര്‍ക്കാര്‍ പോളിടെക്നിക്കില്‍ നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കണം. ആഗസ്റ്റ് 5 ന് പനമരം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ നേരിട്ടെത്തിയും അപേക്ഷ സമര്‍പ്പിച്ച് സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. ഫോണ്‍: 9400006454, 9400525435, 8075010429.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍