മർകസ് ഐഷോർ ഉദ്ഘാടനം ചെയ്തു.

മാനന്തവാടി: മർകസുസ്സഖാഫതിസ്സുന്നിയ്യയുടെ അനാഥസംരക്ഷണ സംരംഭമായ റൈഹാൻ വാലിയുടെ തൊഴിലധിഷ്ഠിത ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ഐഷോർ യു ജി കാമ്പസ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി എരുമത്തെരുവ് അമ്പൂത്തിയിൽ നടന്ന ചടങ്ങിൽ സ്ഥലം എംഎൽഎ ഒ.ആർ കേളു സ്ഥാപനം വിദ്യാർത്ഥികൾക്കായി സമർപ്പിച്ചു. റൈഹാൻ വാലി പൂർവ്വ വിദ്യാർത്ഥി സംഘടനയായ ‘ഓസ്മോ’യുടെ സഹകരണത്തിൽ നടപ്പിലാക്കുന്ന വിപുലമായ ഉന്നമന പദ്ധതികളുടെ ആദ്യ ഘട്ടമാണ് ഐഷോർ. പഠനാനന്തരം വിദ്യാർത്ഥികളെ സുസ്ഥിരമായ തൊഴിൽ മേഖലകളിലേക്കെത്തിക്കും വരെ പൂർണ്ണമായും ഏറ്റെടുത്ത് പരിശീലനവും പിന്തുണയും നൽകുന്ന സംരംഭമാണ് ഐഷോർ. സമർപ്പണ ചടങ്ങിൽ റൈഹാൻ വാലി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സി പി സിറാജുദ്ദീൻ സഖാഫി അധ്യക്ഷത വഹിച്ചു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം പി ഹസൻ മുസ്‌ലിയാർ ഓഫീസും വാർഡ് കൗൺസിലർ പി.വി.എസ് മൂസ ലൈബ്രറിയും ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ അലി അബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തി. പ്രൊജക്ട് ഡയറക്ടർ പി കെ അബ്ദുസ്സമദ് പദ്ധതി വിശദീകരിച്ചു. വി എസ് കെ തങ്ങൾ, അബ്ദുസ്സലാം ഫൈസി, സുബൈർ അഹ്സനി, മുഹമ്മദലി ഫൈസി, ഉസ്മാൻ മൗലവി, ഹാരിസ് റഹ്‌മാൻ, ഉസ്മാൻ സംസാരിച്ചു. സയ്യിദ് ഫസൽ പൂക്കോയ അൽ ബുഖാരി സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി. പ്രിൻസിപ്പൽ സഈദ് ശാമിൽ ഇർഫാനി സ്വാഗതവും ഓസ്മോ ജനറൽ സെക്രട്ടറി എം അബ്ദുസ്സമദ് നന്ദിയും പറഞ്ഞു.

നഴ്‌സ് നിയമനം

മുട്ടില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയര്‍ യുണിറ്റിലേക്ക് നഴ്‌സിനെ നിയമിക്കുന്നു. എ.എന്‍.എം/ജി.എന്‍.എം/ബി.എസ്.സി നഴ്‌സിങ്, ബി.സി.സി.പി.എന്‍ എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 20 ന് ഉച്ചയ്ക്ക് 2.30 ന് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍

ട്യൂട്ടര്‍ നിയമനം

ഗവ നഴ്‌സിങ് കോളെജില്‍ ട്യൂട്ടര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. എം.എസ്.സി നഴ്സിങ്, കെ.എന്‍.എം.സി രജിസ്‌ട്രേഷനാണ് യോഗ്യത. ഉദ്യോഗാത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഓഗസ്റ്റ് 26 ന് രാവിലെ 10.30 ന് കോളെജ് ഓഫീസില്‍

ഹിന്ദി അധ്യാപക നിയമനം

മൂലങ്കാവ് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജൂനിയര്‍ ഹിന്ദി അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് 22 ന് രാവിലെ 10 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിന്

അധ്യാപക നിയമനം

മുട്ടില്‍ ഡബ്യൂ.എം.ഒ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി വിഭാഗത്തില്‍ ഹിന്ദി അധ്യാപക തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 25 നകം wayanadorphanage@gmail.com ല്‍ ബയോഡാറ്റ നല്‍കണം.

ഇ- ടെന്‍ഡര്‍ ക്ഷണിച്ചു

പനമരം ബ്ലോക്ക്പഞ്ചായത്തിന് കീഴിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട ഭിന്നശേഷിക്കാരായവര്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍/ഏജന്‍സികളില്‍ നിന്നും ഇ-ടെന്‍ഡറുകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ etenderskerala.gov.in ല്‍ ലഭിക്കും. ഫോണ്‍- 04935 220282

ടെന്‍ഡര്‍ ക്ഷണിച്ചു

പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ട്രൈബല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലേക്ക് ബൊലോറോ / തത്തുല്യ വാഹനം ലഭ്യമാക്കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഓഗസ്റ്റ് 30 ഉച്ചയ്ക്ക് ഒന്നിനകം പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നല്‍കണം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *