യുവതിയെ മയക്കു മരുന്ന് നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ കന്നഡ നടനും നിര്‍മാതാവും തിരക്കഥാകൃത്തും സംവിധായകനുമായ വീരേന്ദ്ര ബാബു അറസ്റ്റില്‍.
യുവതി നല്കിയ പീഡനക്കേസിലാണ് കഴിഞ്ഞ ദിവസം ഇയാള്‍ അറസ്റ്റിലായത്. പണം തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നു യുവതി തന്റെ പരാതിയില്‍ പറയുന്നു. ‘സ്വയം ക്രഷി’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് വീരേന്ദ്ര ബാബു.
2021ലായിരുന്നു കേസിനസ്പദമായ സംഭവം നടന്നത് . യുവതിയുമായി സൗഹൃദത്തിലായ വീരേന്ദ്ര ബാബു തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ലഹരിമരുന്ന് നല്കി മയക്കിയ ശേഷം വീരേന്ദ്ര ബാബു തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിപരാതി നൽകിയിരിക്കുന്നത്.
വീരേന്ദ്ര ബാബു പീഡനത്തിനുശേഷം ദൃശ്യങ്ങള്‍ പകര്തുകയും ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണപ്പെടുത്തി പണം ആവശ്യപ്പെട്ടുവെന്നും വീരേന്ദ്ര ബാബുവിന്റെ സുഹൃത്തുക്കള്‍ ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ വ്യക്തമാക്കുന്നു. വീരേന്ദ്ര ബാബുവിന്റെ സുഹൃത്തിനും എതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.