സ്വാതന്ത്ര്യ നിറവില്‍ രാജ്യം; ചെങ്കോട്ടയില്‍ പ്രധാനമന്ത്രി പതാക ഉയര്‍ത്തി

ഇന്ന് ആഗസ്റ്റ് 15. നൂറ്റാണ്ടുകളുടെ അടിമത്തത്തില്‍ നിന്നും ഇന്ത്യ സ്വതന്ത്ര രാഷ്ട്രമായ സുദിനം. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി ഇന്ത്യയെ ഒരു സ്വതന്ത്ര രാഷ്ട്രമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

1947 ഓഗസ്റ്റ് 15 ന് ചെങ്കോട്ടയില്‍ ഇന്ത്യന്‍ ദേശീയ പതാകയായ മൂവര്‍ണ്ണക്കൊടി ഉയര്‍ന്നു പറന്നപ്പോള്‍ അത് ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യം കുറിച്ചതിന്റെ അടയാളം മാത്രമായിരുന്നില്ല, ഒരു സ്വപ്ന യുഗത്തിന്റെ ആരംഭം കൂടിയായിരുന്നു.

അതിന്, മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ് തുടങ്ങി നിരവധി സ്വാതന്ത്ര്യ സമര നേതാക്കളുടെയും സേനാനികളുടെയും വര്‍ഷങ്ങളോളം നീണ്ട ചെറുത്തുനില്‍പ്പിന്റെയും ത്യാഗത്തിന്റെയും പോരാട്ടവീര്യം കലര്‍ന്ന മാധുര്യവും ഉണ്ട്.

സ്വാതന്ത്ര്യ സമരത്തിലെ മുന്‍നിര രാഷ്ട്രീയ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം ആവശ്യപ്പെട്ടത് 1930 ജനുവരി 26-ന്. ഈ തീയതി പിന്നീട് റിപ്പബ്ലിക് ദിനമായി മാറി. 1947 ജൂലൈ 18 ന് ബ്രിട്ടീഷ് പാര്‍ലമെന്റ് ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് പാസാക്കി.

അങ്ങനെ ഇന്ത്യന്‍ സ്വാതന്ത്ര്യ നിയമം ഒരു ചരിത്ര രേഖയായി മാറുമ്പോള്‍ അതിന് ജീവനും ജീവിതവും സമര്‍പ്പിച്ചത് എണ്ണിയാലൊടുങ്ങാത്ത ദേശ സ്‌നേഹികള്‍. രാജ്യത്തുടനീളം ഈ ദിവസം ആഘോഷങ്ങള്‍ സംഘടിപ്പിച്ച് ഏറ്റവും വലിയ ഉത്സവമാക്കുകയാണ് ഭാരത മക്കള്‍.

സ്‌കൂളുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും ദേശീയ പതാക ഉയര്‍ത്തി രാജ്യവും അതിന്റെ പൗരന്‍മാരും ഈ ദിനത്തിന്റെ പ്രാധാന്യത്തെ അടയാളപ്പെടുത്തുന്നു. ചെങ്കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ ,അതില്‍ പ്രതിഫലിക്കുക നാടിന്റെ പുരോഗതിയും ലക്ഷ്യങ്ങളും തന്നെ.

ചിന്തകൊണ്ടും പ്രവര്‍ത്തികൊണ്ടും രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്താന്‍ പൗരന്‍മാരെ പ്രേരിപ്പിക്കുകയാണ് ഓരോ സ്വാതന്ത്ര്യ ദിനവും.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്

വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ

ഓണപ്പരീക്ഷയ്ക്ക്. ഇന്ന് തുടക്കം

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് ഓണപ്പരീക്ഷ ആരംഭിക്കും. പ്ലസ്ടു, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് (തിങ്കളാഴ്ച) പരീക്ഷ ആരംഭിക്കുന്നത്. എല്‍പി വിദ്യാര്‍ത്ഥികളുടെ പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 26ന് പരീക്ഷ

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി

വെള്ളമുണ്ട: പൊതുജനതാല്പര്യം പരിഗണിച്ച്‌ ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരം പ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.

കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ്

കർഷക ദിനാചാരണം സംഘടിപ്പിച്ചു

ഒയിസ്ക കൽപ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. ജില്ലാ ചാപ്റ്റർ സെക്രട്ടറി അഡ്വ. അബ്ദുറഹ്മാൻ കാതിരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് മികച്ച വൈവിധ്യ കർഷകൻ ആയ ബേബി മാത്യു കൊട്ടാരക്കുന്നേലിനെ ആദരിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.