യോഗി ആദിത്യനാഥിനൊപ്പം ജയിലര്‍ കാണും; രാജനീകാന്ത്..

രജനീകാന്ത് നായകനായി എത്തുന്ന ജയിലർ ബോക്സ് ഓഫീസിൽ 500 കോടി കളക്ഷനിലേക്ക് കടക്കുകയാണ്. രണ്ടാം വാരത്തിൽ വൻ വിജയം നേടി പ്രദർശനം തുടരുമ്പോഴും രജനീകാന്ത് വിജയാഘോഷങ്ങളിൽ നിന്ന് മാറി നിൽക്കുകയായിരുന്നു.

ഹിമാലയൻ താഴവരകളിലെ തന്റെ പതിവ് തീർത്ഥയാത്രയിലായിരുന്ന താരം കഴിഞ്ഞ ദിവസം യുപിയിൽ എത്തിയിരുന്നു. എയർപോർട്ടിലെത്തിയ രജനി എഎൻഐയോട് നടത്തിയ പ്രതികരണത്തിൽ, താൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും അദ്ദേഹത്തോടൊപ്പം ജയിലർ കാണുമെന്നും വെളിപ്പെടുത്തിയിരുന്നു.

ഇതുകൂടാതെ, യുപിയിലെ ചില തീർത്ഥാടന കേന്ദ്രങ്ങളും സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജയിലറിന് ലഭിക്കുന്ന പോസിറ്റീവ് പ്രതികരണങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ എല്ലാം ഭഗവാന്റെ അനുഗ്രഹം എന്നായിരുന്നു നടന്റെ മറുപടി.

കഴിഞ്ഞ ദിവസം ഝാർഖണ്ഡിലെ ഛിന്നമസ്താ ക്ഷേത്രത്തിൽ രജനി സന്ദർശനം നടത്തിയിരുന്നു. ഇതിന് ശേഷമാണ് യുപിയിലേക്കെത്തിയത്. ഏറെക്കാലമായി വരണമെന്ന് ആഗ്രഹിച്ചിരുന്ന ക്ഷേത്രമാണ് ഝാർഖണ്ഡിലെ ഛിന്നമസ്താ എന്നാണ് നടൻ പറഞ്ഞത്.ഝാർഖണ്ഡ് ഗവർണർ സി പി രാധാകൃഷ്ണനുമായും താരം കൂടിക്കാഴ്ച നടത്തിയിരുന്നു. യുപിയിലെ ക്ഷേത്ര സന്ദർശനങ്ങൾക്ക് ശേഷം ചെന്നൈയിലേക്ക് മടങ്ങുമെന്നാണ് നിഗമനം.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.