CID മൂസ 2 ഉടൻ; ചിത്രത്തിൽ താൻ ഉണ്ടാവില്ലെന്ന് സലീം കുമാർ..

ജോണി ആന്റണിയുടെ സംവിധാനത്തിൽ 2003 ൽ ദിലീപ് നായകനായി എത്തിയ ചിത്രമാണ് ‘സിഐഡി മൂസ’. മലയാളികളുടെ മനസ്സിൽ ഒത്തിരി നർമ്മം വിതറിയ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന തരത്തിൽ വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു.

സിനിമയുടെ അനൗൺസ്മെന്റ് ഉടൻ ഉണ്ടാകുമെന്നും ജോണി ആന്റണി പറഞ്ഞിരുന്നു. ഈ അവസരത്തിൽ ഒന്നാം ഭാഗത്തിൽ പ്രധാന വേഷത്തിൽ എത്തിയ സലിം കുമാർ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

രണ്ടാം ഭാഗം വേണ്ടന്ന പക്ഷക്കാരനാണ് താനെന്നാണ് സലിം കുമാർ അഭിപ്രായപ്പെടുന്നത്. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സലീം കുമാറിന്റെ പ്രതികരണം. “രണ്ടാം ഭാഗത്തിൽ ഒരിക്കലും ഞാൻ ഉണ്ടാകില്ല.

കാരണം അതിന്റെ കാലഘട്ടം മാറിക്കഴിഞ്ഞു. നമ്മുടെ പ്രായം മാറി. അന്ന് പടക്കം പൊട്ടിച്ച് നടന്ന പ്രായം അല്ലിപ്പോൾ. ഇന്ന് അതൊക്കെ പിള്ളേര് ചെയ്യട്ടെ” എന്നാണ് സലിം കുമാർ പറഞ്ഞത്.

അതേസമയം സിഐഡി മൂസയിൽ ‘തൊരപ്പൻ കൊച്ചുണ്ണി’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയ ഹരിശ്രീ അശോകനും സിനിമയെ കുറിച്ച് സംസാരിച്ചു. ‘എനിക്ക് ഇണങ്ങുന്ന എല്ലാ വേഷവും ചെയ്യാൻ ഞാൻ തയ്യാറാണ്. സിഐഡി മൂസയിലെ പോലത്തെ കഥാപാത്രങ്ങൾ ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. അതുപോലൊരു കഥാപാത്രം ഇനിയും ഞാൻ ചെയ്യും’, എന്നാണ് അദ്ദേഹം പറഞ്ഞത്.

വോയ്സ് ഓഫ് സത്യനാഥൻ എന്ന സിനിമയുടെ പ്രമോഷനിടെ ആണ് സിഐഡി മൂസ ഉടൻ വരുമെന്ന് ജോണി ആന്റണി അറിയിച്ചത്. ചിത്രത്തിന് 500കോടി രൂപ ഷെയർ വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ചിത്രത്തിന്റെ സ്ക്രിപ്റ്റിങ്ങും മറ്റും നടക്കുക ആണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2003ൽ ആണ് സിഐഡി മൂസ റിലീസ് ചെയ്തത്. 2020ൽ സി ഐ ഡി മൂസ വീണ്ടും വരുന്നുവെന്ന വാർത്തകൾ വന്നു. ആനിമേഷൻ ആയിട്ടാകും മൂസ വീണ്ടും എത്തുകയെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.