എ ഫോര്‍ ആധാര്‍ ക്യാമ്പയിനിന്റെ ഭാഗമായി 5 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് നടത്തുന്നതിനായി ജനന സര്‍ട്ടിഫിക്കറ്റില്‍ പേര് ചേര്‍ക്കല്‍, തിരുത്തല്‍ എന്നിവ ആവശ്യമുള്ള കുട്ടികള്‍ക്ക് സമയബന്ധിതമായി ലഭ്യമാക്കുന്നതിന് സെപ്തംബര്‍ 4, 5 തീയതികളില്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക അദാലത്തുകള്‍ നടത്തും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ജനനം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും ആധാര്‍ എന്റോള്‍മെന്റ് ആവശ്യമുള്ളതുമായ 5 വയസില്‍ താഴെയുള്ള കുട്ടികളുടെ ജനനസര്‍ട്ടിഫിക്കറ്റും, മാതാപിതാക്കളുടെ ആധാര്‍ കാര്‍ഡും സഹിതം രക്ഷിതാവ് അദാലത്തില്‍ പങ്കെടുക്കണം. പൊതുജനങ്ങള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സെപ്തംബര്‍ ആദ്യവാരത്തോടെ ജില്ലയില്‍ എ ഫോര്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. കൂടുതല്‍ വിവരങ്ങള്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെയോ, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍: 04936 206267

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍