പോഷന്‍ 2023 പോഷക മാസാചരണം.

കുടുംബശ്രീ ജില്ലാ മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പോഷന്‍ 2023 പോഷകഹാര മാസാചരണത്തിന് ജില്ലയില്‍ തുടക്കമായി. മാസാചരണത്തിന്റെയും എഫ്.എന്‍.എച്ച്. ഡബ്ല്യു ക്യാമ്പെയിനിന്റെയും ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രമണ്യന്‍ അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ കെ.അജിത മുഖ്യാതിഥിയായി. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ. പ്രീത പദ്ധതി വിശദീകരിച്ചു. ചടങ്ങില്‍ കുടുംബശ്രീ മിഷന്റെ സ്നേഹിത ക്യാമ്പെയിനിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. പോഷകാഹാരവും ജീവിത ശൈലീ രോഗങ്ങളും എന്ന വിഷയത്തില്‍ ഡോ.വി.പി ആരിഫ ക്ലാസ്സെടുത്തു. പോഷന്‍ 2023 പോഷകഹാര മാസാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പരിപാടികള്‍ നടക്കും. കുടുംബശ്രീ മിഷന്‍ ജില്ലയില്‍ 27 സി ഡി എസ്സുകളിലായി ബോധവല്‍ക്കരണ ക്ലാസ്സ് നല്‍കും. സമൂഹത്തിന്റെ താഴെ തട്ടിലേക്ക് പോഷക ആഹാരത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് ബോധവല്‍കരികുന്നതിനും ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനും പോഷന്‍ 2023 ലക്ഷ്യമിടുന്നു. പോഷകാഹാര മാസാചരണം സെപ്റ്റംബര്‍ 30 ന് സമാപിക്കും.
ജില്ലാ ആയുര്‍വേദ ആശുപത്രി ഡി.എം.ഒ ഡോ.സാജന്‍, കുടുംബശ്രീ മിഷന്‍ അസി. ജില്ലാ കോര്‍ഡിനേറ്റര്‍ വി.കെ റെജീന, കുടുംബശ്രീ എ.ഡി.എം.സി കെ എം സെലീന നഗരസഭ സി.ഡി.എസ് ചെയര്‍ പേഴ്സണ്‍ എ.വി ദീപ, കുടുംബശ്രീ മിഷന്‍ ഡി.പി.എം ആശാ പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുടുംബശ്രീ പ്രതിനിധികള്‍, ജില്ലാ ആയുര്‍വേദ ഹോസ്പിറ്റല്‍ ഉദ്യോഗസ്ഥര്‍, എസ്ടി അനിമേറ്റര്‍മാര്‍, സ്നേഹിതാ സ്റ്റാഫ്, കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, റിസോഴ്സ് പേഴ്സന്മാര്‍, സി ഡി എസ് എക്സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

ഐ.ടി.ഐ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം

നെന്മേനി ഗവ വനിതാ ഐ.ടി.ഐ, വെള്ളമുണ്ട ഐ.ടി.ഐയില്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കിയ വിദ്യാര്‍ത്ഥികളില്‍ ഫീസ് അടയ്ക്കാനും വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാനും സാധിക്കാത്തവര്‍ ജൂലൈ മൂന്നിന് വൈകിട്ട് അഞ്ചിനകം ഓണ്‍ലൈനായി ഫീസടച്ച് അടുത്തുള്ള ഐ.ടി.ഐയില്‍ വെരിഫിക്കേഷന്‍ നടപടികള്‍

ജേണലിസം അധ്യാപക നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ടെലിവിഷന്‍ ജേണലിസത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പി.ജി.ഡിപ്ലോമയുമാണ് യോഗ്യത. ടെലിവിഷന്‍ വാര്‍ത്താ വിഭാഗത്തില്‍

ശുചിത്വ മിഷനില്‍ കോ-ഓര്‍ഡിനേറ്റര്‍ നിയമനം

ശുചിത്വ മിഷനില്‍ ഐ.ഇ.സി അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ബിരുദം, ജേണലിസത്തില്‍ പി.ജി ഡിപ്ലോമ അലെങ്കില്‍ ബി.എ ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനാണ് യോഗ്യത. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍

മാണിക്യ ജൂബിലി ആഘോഷിച്ചു.

കൽപ്പറ്റ : വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് മാണിക്യ ജൂബിലി വിവിധ പരിപാടികളോടെ ആഘോഷിച്ചു. ബാങ്കിന്റെ മുൻ പ്രസിഡന്റ്‌ വി.പി. ശങ്കരൻ നമ്പ്യാരെ കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ്

പഴങ്ങൾ ജ്യൂസ് രൂപത്തിൽ കഴിക്കാനാണോ കൂടുതൽ ഇഷ്ടം? എങ്കിൽ സൂക്ഷിക്കുക, മുന്നറിയിപ്പുമായി സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ്

സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റായ ഡോ. സിദ്ധാന്ത് ഭാർഗവ നിരവധി ഫിറ്റ്നസ് ടിപ്സുകളാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുള്ളത്. ആലിയ ഭട്ട്, അനന്യ പാണ്ഡെ, സാറാ അലി ഖാൻ തുടങ്ങിയ സെലിബ്രിറ്റികൾക്ക് വേണ്ട നിരവധി ടിപ്സുകൾ ഡോ. സിദ്ധാന്ത്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *