നിപ; മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു..

കോഴിക്കോട് ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് അവധി. നിപ വൈറസ് വ്യാപന സാധ്യത കണക്കിലെടുത്താണ് തീരുമാനം.

അംഗനവാടികള്‍ക്കും മദ്രസകള്‍ക്കും പ്രൊഫഷണല്‍ കോളജുകള്‍ക്കും ഉള്‍പ്പെടെ അവധി ബാധകമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈനായി പരീക്ഷ നടത്താം.

അതേസമയം ജില്ലയില്‍ പത്ത് ദിവസത്തേക്ക് പൊതുപരിപാടികള്‍ നിരോധിച്ചിട്ടുണ്ട്. നിപയുടെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് പുതിയ ചികിത്സാ മാര്‍ഗരേഖ പുറത്തിറക്കി.

രോഗികളുമായി നേരിട്ട് സമ്പര്‍ക്കമുള്ളവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാണ്. പനിയുള്ളവര്‍ ആശുപത്രികളില്‍ ചികിത്സ തേടണം. ആശുപത്രികളില്‍ അണുബാധ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

ഐ.ടി.ഐ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം

നെന്മേനി ഗവ വനിതാ ഐ.ടി.ഐ, വെള്ളമുണ്ട ഐ.ടി.ഐയില്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കിയ വിദ്യാര്‍ത്ഥികളില്‍ ഫീസ് അടയ്ക്കാനും വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാനും സാധിക്കാത്തവര്‍ ജൂലൈ മൂന്നിന് വൈകിട്ട് അഞ്ചിനകം ഓണ്‍ലൈനായി ഫീസടച്ച് അടുത്തുള്ള ഐ.ടി.ഐയില്‍ വെരിഫിക്കേഷന്‍ നടപടികള്‍

ജേണലിസം അധ്യാപക നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ടെലിവിഷന്‍ ജേണലിസത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പി.ജി.ഡിപ്ലോമയുമാണ് യോഗ്യത. ടെലിവിഷന്‍ വാര്‍ത്താ വിഭാഗത്തില്‍

ശുചിത്വ മിഷനില്‍ കോ-ഓര്‍ഡിനേറ്റര്‍ നിയമനം

ശുചിത്വ മിഷനില്‍ ഐ.ഇ.സി അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ബിരുദം, ജേണലിസത്തില്‍ പി.ജി ഡിപ്ലോമ അലെങ്കില്‍ ബി.എ ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനാണ് യോഗ്യത. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍

മാണിക്യ ജൂബിലി ആഘോഷിച്ചു.

കൽപ്പറ്റ : വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് മാണിക്യ ജൂബിലി വിവിധ പരിപാടികളോടെ ആഘോഷിച്ചു. ബാങ്കിന്റെ മുൻ പ്രസിഡന്റ്‌ വി.പി. ശങ്കരൻ നമ്പ്യാരെ കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.