സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ ടി.എസ്.പി പദ്ധതിയായ യൂണിവേഴ്‌സിറ്റി തലത്തില്‍ കലാകായിക മത്സരങ്ങളില്‍ വിജയിക്കുന്ന പട്ടികവര്‍ഗ്ഗക്കാര്‍ക്ക് കിറ്റ്, ഉപകരണങ്ങള്‍ എന്നിവ നല്‍കല്‍ പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2023-24 വര്‍ഷം ജില്ലാതലത്തിലോ, യൂണിവേഴ്‌സിറ്റി തലത്തിലോ കലോത്സവങ്ങള്‍, കായിക മേളകള്‍ എന്നിവയില്‍ വിജയിച്ച് ഒന്നും രണ്ടും സ്ഥാപനങ്ങള്‍ നേടിയ പട്ടിക വര്‍ഗ്ഗക്കാരായ വിദ്യാര്‍ത്ഥികളായിരിക്കണം. വിശദ വിവരങ്ങളും, അപേക്ഷ ഫോറവും സുല്‍ത്താന്‍ ബത്തേരി പട്ടിക വര്‍ഗ്ഗവികസന ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04936 221074.

സൗജന്യ തൊഴില്‍ പരിശീലനം
ജില്ലാ വ്യവസായ കേന്ദ്രവും ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ടെക്‌നോളജി മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ സംരംഭം ആരംഭിക്കാനും വിപുലീകരിക്കാനും തൊഴില്‍ പരിശീലനം നല്‍കുന്നു. 20 ദിവസത്തെ സൗജന്യ പരിശീലനത്തിലേക്ക്