മീനങ്ങാടി പോളിടെക്‌നിക് കോളേജിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചുണ്ടേല്‍, ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സില്‍ 2023-24 അദ്ധ്യയന വര്‍ഷത്തിലെ ഒന്നാം വര്‍ഷ ഡിപ്ലോമ പ്രവേശനത്തിന് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. സെപ്തംബര്‍ 18 ന് ചുണ്ടേല്‍ ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗിലാണ് സ്പോട്ട് അഡ്മിഷന്‍ നടക്കുക. അപേക്ഷ സമര്‍പ്പിച്ച യോഗ്യരായ എല്ലാവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. എസ്.എസ്.എല്‍.സി, ടി.സി, സ്വഭാവസര്‍ട്ടിഫിക്കറ്റ്, സംവരണങ്ങള്‍ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍, ഫീസ് ആനുകൂല്യത്തിനുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി രാവിലെ 9 നകം ഹാജരാകണം.ഫോണ്‍: 9656934272, 04936 247420.

സൗജന്യ തൊഴില്‍ പരിശീലനം
ജില്ലാ വ്യവസായ കേന്ദ്രവും ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ടെക്‌നോളജി മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ സംരംഭം ആരംഭിക്കാനും വിപുലീകരിക്കാനും തൊഴില്‍ പരിശീലനം നല്‍കുന്നു. 20 ദിവസത്തെ സൗജന്യ പരിശീലനത്തിലേക്ക്