കുട്ടികളിലെ കുഷ്ഠരോഗം അങ്കണ്‍വാടി, സ്കൂള്‍ തലത്തില്‍ കണ്ടെത്തി പരിഹരിക്കാനും വ്യാപനം തടയാനും ലക്ഷ്യമിട്ട് സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന ബാലമിത്ര 2.0 പദ്ധതിയുടെ മുള്ളന്‍കൊല്ലി പഞ്ചായത്ത് തല ഉദ്ഘാടനം മരക്കടവ് ഗവണ്മെന്റ് എല്‍.പി സ്കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയന് നിര്‍വഹിച്ചു. സുസ്ഥിര വികസന ആരോഗ്യ ലക്ഷ്യങ്ങളുടെ ഭാഗമായി 18 വയസ്സ് വരെയുള്ള കുട്ടികളിലെ കുഷ്ഠരോഗം നേരത്തെ കണ്ടെത്തി പൂര്‍ണ്ണമായി ചികിത്സിച്ചു ഭേദമാക്കുന്നതിന് ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ബാലമിത്ര 2.0. പദ്ധതിയിലൂടെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ അംഗണ്‍വാടികളിലും, സ്കൂളുകളിലും കുഷ്ഠരോഗലക്ഷണങ്ങളെക്കുറിച്ചും എപ്പോള്‍ സംശയിക്കണമെന്നതിനെക്കുറിച്ചുമൂള്ള ബോധവത്ക്കരണം രക്ഷകര്‍ത്താക്കള്‍ക്കും അധ്യാപകര്‍ക്കുമായ് നല്‍കും. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഷൈജു പഞ്ഞിത്തോപ്പില്‍, വാര്‍ഡ് മെമ്പര്‍ അമ്മിണി സന്തോഷ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ.പി സുധീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും