ഫ്‌ളിപ്പ്കാര്‍ട്ട് ദിപാവലി സെയില്‍; ജനപ്രിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍

ദിപാവലി ആഘോഷത്തോട് അനുബന്ധിച്ചുള്ള ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ദിപാവലി സെയില്‍ നാളെ മുതൽ. ഫ്‌ളിപ്പ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്കുള്ള വില്‍പ്പന ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് ഫ്‌ളിപ്പ്കാര്‍ട്ട് അറിയിച്ചു. 11-ാം തീയതി വരെയാണ് ദിപാവലി സെയില്‍ നടക്കുന്നത്. ഐഫോണ്‍ 14, സാംസങ് ഗ്യാലക്സി എഫ് 14, റെഡ്മി നോട്ട് 12 പ്രോ, മോട്ടോറോള എഡ്ജ് 40 തുടങ്ങിയ ജനപ്രിയ മോഡലുകളുടെ വിലകളും ഓഫറുകളും ഫ്‌ളിപ്പ്കാര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്.

ഐഫോണ്‍ 14 49,999 രൂപയ്ക്ക് ലഭ്യമാകും. നിലവില്‍ 61,999 രൂപയാണ് വില. എക്സ്ചേഞ്ച് ഓഫര്‍ ക്ലെയിം ചെയ്താല്‍ 4,000 രൂപയുടെ അധിക ബാങ്ക് ഡിസ്‌കൗണ്ട് ഓഫറും 1,000 രൂപ അധിക കിഴിവും ഉണ്ടാകുമെന്നും ഫ്‌ളിപ്പ്കാര്‍ട്ട് അറിയിച്ചു. എക്സ്ചേഞ്ച് ഓഫര്‍ ക്ലെയിം ചെയ്തില്ലെങ്കില്‍ ഐഫോണ്‍ 14 പ്ലസ് 59,999 രൂപയ്ക്കാകും ലഭ്യമാകുക. സാംസങ് ഗ്യാലക്സി എഫ് 14 5 ജിക്കും വലിയ കിഴിവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മോട്ടറോള എഡ്ജ് 40, നത്തിങ് ഫോണ്‍ (2) എന്നിവയുടെ വില യഥാക്രമം 25,999 രൂപയും 33,999 രൂപയും ആയി കുറയും. വിവോ T2 പ്രോ ബാങ്ക് ഓഫര്‍ ഉള്‍പ്പെടെ 21,999 രൂപയ്ക്ക് ലഭ്യമാകും. പോക്കോ X5 പ്രോയും കുറഞ്ഞ വിലയ്ക്ക് ലഭിക്കും. സാംസങ് ഗ്യാലക്സി എഫ്34 5ജിയുടെ വില 14,999 രൂപയായിരിക്കുമെന്നും പിക്സല്‍ 7എയ്ക്ക് കിഴിവ് ഓഫറുകളോടെ 31,499 രൂപയ്ക്ക് ലഭിക്കുമെന്നും സൂചനയുണ്ട്. മോട്ടോറോള എഡ്ജ് 40 നിയോയ്ക്കും മറ്റ് ഫോണുകള്‍ക്കും ഓഫറിനോട് അനുബന്ധിച്ച് കിഴിവുകള്‍ ഉണ്ടായിരിക്കുമെന്ന് ഫ്‌ളിപ്പ്കാര്‍ട്ട് അറിയിച്ചു.

ടാബ്‌ലറ്റുകള്‍ക്കും ലാപ്‌ടോപ്പുകള്‍ക്കും വന്‍ വില കുറവാണ് ദിപാവലി സെയിലിനോട് അനുബന്ധിച്ചുള്ളത്. പ്രമുഖ കമ്പനികളുടെ ഡിജിറ്റല്‍ ക്യാമറകള്‍ 49, 390 രൂപ മുതല്‍ ലഭ്യമാകും.

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി

വെള്ളമുണ്ട: പൊതുജനതാല്പര്യം പരിഗണിച്ച്‌ ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരം പ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.

കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ്

കർഷക ദിനാചാരണം സംഘടിപ്പിച്ചു

ഒയിസ്ക കൽപ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. ജില്ലാ ചാപ്റ്റർ സെക്രട്ടറി അഡ്വ. അബ്ദുറഹ്മാൻ കാതിരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് മികച്ച വൈവിധ്യ കർഷകൻ ആയ ബേബി മാത്യു കൊട്ടാരക്കുന്നേലിനെ ആദരിച്ചു.

വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

നടവയൽ കാറ്റാടിക്കവല തെല്ലിയാങ്കൽ ഋഷികേശ് (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദിൽഷാദ്, ചിത്ര ദമ്പതികളുടെ മകനാണ്. നടവയൽ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബത്തേരി

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍*

ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് വഴിവയ്ക്കും. യൂറിക് ആസിഡ് കൂടുമ്പോള്‍ ശരീരം കാണിക്കുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.