വാരാമ്പറ്റ ഹൈസ്കൂളിൽ നടന്ന മാനന്തവാടി ഉപജില്ലാ സ്കൂൾ ഗെയിംസ് ഖോ-ഖോ ചാമ്പ്യൻഷിപ്പിൽ ജിഎച്എസ് വാരാമ്പറ്റ ഓവറോൾ ചാമ്പ്യൻമാരായി.
എഎംഎംആർ നല്ലൂർനാട് രണ്ടാം സ്ഥാനവും
ജിഎഎസ് ആറാട്ടുതറ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ട്രോഫി വിതരണം വയനാട് ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വിജയൻ നിർവഹിച്ചു. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് പിസി മമ്മൂട്ടി അധ്യക്ഷത വഹിച്ചു. ട്രോഫി സ്പോൺസർ ചെയ്ത പി നൗഷാദ്,റഫീക്ക് കണ്ണാടി, എംകെ. അബു,ലത്തീഫ് കൊടുവേരി, സുനിൽ മാസ്റ്റർ,വിപിനേഷ് മാസ്റ്റർ,രഹന ടീച്ചർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

വെറ്ററിനറി ഡോക്ടര്‍ നിയമനം
റീ ബില്‍ഡ് കേരള പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് 2.0യിലേക്ക് താത്ക്കാലികടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. വെറ്ററിനറി മെഡിക്കല്‍ ബിരുദവും കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ