പനമരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള യുഡിഐഡി കാര്‍ഡിനു വേണ്ടി അപേക്ഷിച്ചിട്ട് ഇതുവരെയും യു.ഡി.ഐ.ഡി കാര്‍ഡ് ലഭിക്കാത്ത അപേക്ഷകര്‍ക്ക് വേണ്ടിയുള്ള യു.ഡി.ഐ.ഡി പരാതിപരിഹാര അദാലത്ത് ഡിസംബര്‍ 11 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് 1 വരെ പനമരം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യു.ഡി.ഐ.ഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഒറിജിനല്‍, ഫോട്ടോ, ഒപ്പ്, വിരലടയാളം, മൊബൈല്‍ നമ്പര്‍, ജനനതിയതി എന്നിവ ഹാജരാക്കണം. യു.ഡി.ഐ.ഡി പരാതി പരിഹാര അദാലത്തിന് ഭിന്നശേഷിയുള്ള വ്യക്തികള്‍ നേരിട്ട് ഹാജരാകേണ്ടതില്ല. പകരം ബന്ധപ്പെട്ട രേഖകള്‍ സഹിതം മറ്റൊരാള്‍ക്ക് പങ്കെടുക്കാം.

സൗജന്യ തൊഴില്‍ പരിശീലനം
ജില്ലാ വ്യവസായ കേന്ദ്രവും ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ടെക്‌നോളജി മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ സംരംഭം ആരംഭിക്കാനും വിപുലീകരിക്കാനും തൊഴില്‍ പരിശീലനം നല്‍കുന്നു. 20 ദിവസത്തെ സൗജന്യ പരിശീലനത്തിലേക്ക്