മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും വന്ന കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരനായ മലപ്പുറം താനൂർ പരിയാപുരം സ്വദേശി 14.600 ഗ്രാം മെത്താംഫിറ്റമിനുമായി എക്സൈസ് ഇൻസ്പെക്ടർ ജി.എം. മനോജ്കുമാറും സംഘവും അറസ്റ്റു ചെയ്തു.കേരളത്തിലെ മയക്കുമരുന്ന് മാഫിയക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്ന പ്രധാന കണ്ണിയാണ് പിടിയിലായ ആളെന്നും, ഇയ്യാൾ ഇതിനു മുമ്പും പലതവണകളായി മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നുമാണ് എക്സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം. പരിശോധനയിൽ പ്രിവൻ്റീവ് ഓഫിസർമാരായ എം.എ രഘു, എ.ടി.കെ.രാമചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ബാബു.ആർ.സി, എം.സുരേഷ് എന്നിവർ പങ്കെടുത്തു.

പശു പരിപാലന പരിശീലനം
ക്ഷീരകര്‍ഷകര്‍ക്കായി ബേപ്പൂര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഓഗസ്റ്റ് 19 മുതല്‍ 23 വരെ ശാസ്ത്രീയ പശു പരിപാലനത്തില്‍ പരിശീലനം നടത്തുന്നു. പരിശീലന സമയത്ത് ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ് ഹാജരാക്കുന്നവര്‍ക്ക്