വാസൻ ഐ കെയർ ഏറ്റെടുത്ത് എഎസ്ജി ഗ്രൂപ്പ്; കേരളത്തിൽ വൻ വിപുലീകരണത്തിന് ഒരുങ്ങി നേത്രരോഗ ചികിത്സ ശൃംഖല

നേത്ര പരിചരണ ആശുപത്രി ശ്യംഖലയായ വാസന്‍ ഐ കെയറിനെ രാജസ്ഥാന്‍ ആസ്ഥാനമായുള്ള എ.എസ്.ജി ഐ ഹോസ്പിറ്റല്‍ ഗ്രൂപ്പ് ഏറ്റെടുത്തു. കേരളത്തിലെ ആശുപത്രികള്‍ അടക്കം ഇനി എ.എസ്.ജി വാസന്‍ ഐ ഹോസ്പിറ്റല്‍സ് എന്ന പേരിലാകും അറിയപ്പെടുക. കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായതോടെ ദക്ഷിണേന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും എ.എസ്.ജി ഗ്രൂപ്പിന് സാധിക്കും.

21 സംസ്ഥാനങ്ങളിലെ 83 നഗരങ്ങളിലാണ് എ.എസ്.ജിയുടെ സാന്നിധ്യമുള്ളത്. 2005ലാണ് ഡോ. അരുണ്‍ സിംഗ്‌വിയും ഡോ. ശില്‍പി ഗാംഗും ചേര്‍ന്ന് എ.എസ്.ജി ആശുപത്രി തുടങ്ങുന്നത്. നിലവില്‍ 150 ശാഖകളും 600ലധികം നേത്രരോഗ വിദഗ്ധരുമായി രാജ്യത്തെ മുന്‍നിര നേത്ര പരിചരണ ആശുപത്രി ശ്യംഖലയാണ് എ.എസ്.ജി. 1947ല്‍ തമിഴ്‌നാട്ടിലെ ട്രിച്ചിയില്‍ ‘വാസന്‍’ എന്ന പേരില്‍ ആരംഭിച്ച മെഡിക്കല്‍ സ്റ്റോര്‍ ആണ് പിന്നീട് നേത്രപരിചരണ രംഗത്തെ വലിയ ബ്രാന്‍ഡായി മാറുന്നത്.

ശ്രീനിവാസ അയ്യര്‍ എന്ന വ്യക്തി സ്ഥാപിച്ച പ്രസ്ഥാനം മൂന്നാംതലമുറയില്‍പ്പെട്ട ഡോ. എ.എന്‍. ആരുണ്‍ ആണ് മറ്റൊരു തലത്തിലേക്ക് വളര്‍ത്തുന്നത്. 2002ല്‍ ആയിരുന്നു വാസന്‍ ഐ കെയര്‍ എന്ന ബ്രാന്‍ഡിലുള്ള തുടക്കം. വലിയ വളര്‍ച്ചയ്ക്ക് ശേഷം പിന്നീട് കേസുകളും ഒടുവില്‍ കമ്ബനി പാപ്പരാകുന്നതിലേക്കും നയിച്ചു. ഒരുവര്‍ഷം മുമ്ബാണ് എ.എസ്.ജി ഗ്രൂപ്പ് ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചത്. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട് തുടങ്ങിയ കേരളത്തിലെ പ്രധാന ജില്ലകളിലെല്ലാം എ.എസ്.ജി വാസന്‍ ഐ കെയറിന്റെ കേന്ദ്രങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. രോഗികള്‍ക്ക് വേണ്ട ഇന്‍ഷുറന്‍സ്, എക്‌സ്-സര്‍വീസ്‌മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്‌കീം തുടങ്ങിയ സേവനങ്ങളും ലഭിക്കുമെന്നും അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

തിമിര ശസ്ത്രക്രിയ, റിഫ്രാക്റ്റീവ് സര്‍ജറി, കാഴ്ച പുനരധിവാസ സേവനങ്ങള്‍, ന്യൂറോ-ഓഫ്താല്‍മോളജി, യുവെയ്റ്റിസ്, റെറ്റിന, ഗ്ലോക്കോമ, കോര്‍ണിയ, ഒക്യുലോപ്ലാസ്റ്റി തുടങ്ങിയ സേവനങ്ങളെല്ലാം താങ്ങാനാകുന്ന ചിലവില്‍ ലഭ്യമാക്കുമെന്നും ഇതോടൊപ്പം എല്ലാ കേന്ദ്രങ്ങളിലും അടിയന്തര നേത്രചികിത്സകള്‍ ഉള്‍പ്പെടെ 24 മണിക്കൂര്‍ സേവനവും രോഗികള്‍ക്കായി പ്രത്യേക പരിചരണവും വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

‘ഒരമ്മ പെറ്റ അളിയൻമാരാണ്’ ഉരുളക്കിഴങ്ങുണ്ടായത് തക്കാളിയിൽ നിന്നുമാണെന്ന് പഠനം

പച്ചകറികളിലെ ഏറ്റവും പ്രിയങ്കരമായ രണ്ടെണ്ണമാണ് തക്കാളിയും ഉരുളക്കിഴങ്ങും. രണ്ട് പച്ചകറികളും നിത്യജീവിതത്തിൽ ഒഴിവാക്കാൻ സാധിക്കാത്തതാണ്. എന്നാൽ രണ്ടും തമ്മിൽ നമ്മൾ വിചാരിക്കുന്നതിനേക്കാൾ കൂടുതൽ ബന്ധമുണ്ട്. 1000 വർഷങ്ങളോളം മുമ്പ് തക്കാളിയിൽ നിന്നുമാണ് ഉരുളക്കിഴങ്ങുണ്ടായത് എന്നാണ്

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി

ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും

‘ഡബിള്‍ ചിന്‍’ ഉളളവരാണോ;മുഖത്തെ കൊഴുപ്പ് കുറയ്ക്കാം ലളിതമായ വ്യായാമവും ഭക്ഷണക്രമവും മതി

സൗന്ദര്യം ശ്രദ്ധിക്കുന്നവരെ ഏറ്റവും അധികം ബുദ്ധിമുട്ടുക്കുന്ന ഒരു പ്രശ്‌നമാണ് ഇരട്ട താടി. ജനിതകശാസ്ത്രവും മൊത്തത്തിലുള്ള ശരീരഭാരവും മുഖത്തെ കൊഴുപ്പില്‍ ഒരു പങ്കുവഹിക്കുന്നുണ്ടെങ്കിലും, ഭക്ഷണക്രമം, ജലാംശം, വ്യായാമങ്ങള്‍ തുടങ്ങി ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് കാര്യമായ വ്യത്യാസം

കുട്ടികളെ അനാവശ്യമായി ശിക്ഷിക്കാൻ ആർക്കും അവകാശമില്ല:അഞ്ചാംക്ലാസുകാരനെ ഇരുട്ടുമുറിയിൽ ഇരുത്തിയതിൽ ശിവൻകുട്ടി

രണ്ടുമിനിറ്റ് വൈകി വന്നതിന് തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്‌കൂളില്‍ അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയില്‍ ഒറ്റയ്ക്ക് ഇരുത്തിയ സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൊച്ചിന്‍ പബ്ലിക് സ്‌കൂളിലെ സംഭവം അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും

വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ തടയുക ലക്ഷ്യം; ഇതാ പുതിയ സുരക്ഷാ ഫീച്ചര്‍

പരിചയമില്ലാത്ത ആരെങ്കിലും പിടിച്ച് ഏതെങ്കിലുമൊരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആഡ് ചെയ്യുക നമ്മളില്‍ പലര്‍ക്കും അനുഭവമുള്ള കാര്യമാണ്. മിക്കപ്പോഴും വാട്‌സ്ആപ്പ് വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇത്തരം ഗ്രൂപ്പുകള്‍ കാരണമാകാറുണ്ട്. പരിചയമില്ലാത്ത ആരെങ്കിലും ചേര്‍ക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ്

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.

ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.