എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനും ‘നിധി ആപ്കെ നികാത്ത് (സുവിധ സമാഗം) എന്ന പേരില്‍ ജില്ലാ ബോധവല്‍ക്കരണ ക്യാമ്പും ഔട്ട്റിച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. പനമരം വ്യാപാര വ്യവസായ ഏകോപന സമിതി ഹാളില്‍ മെയ് 27 ന് രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ താല്‍പ്പര്യമുള്ള
അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ https://shorturl.at/CcHiI ല്‍ രജിസ്റ്റര്‍ ചെയ്യണം.

നഴ്സ് നിയമനം
മുട്ടില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയര്‍ യുണിറ്റിലേക്ക് നഴ്സിനെ നിയമിക്കുന്നു. എ.എന്‍.എം/ജി.എന്‍.എം/ബി.എസ്.സി നഴ്സിങ്, ബി.സി.സി.പി.എന്‍ എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 20 ന് ഉച്ചയ്ക്ക് 2.30 ന് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍